Advertisment

കുവൈറ്റ് സെന്റ്‌ ജോര്‍ജ്ജ് സിറിയന്‍ ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:  കുവൈറ്റ് സെന്റ്‌ ജോര്‍ജ്ജ് സിറിയന്‍ ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ അരങ്ങേറി. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച് പകല്‍ മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തുകൊണ്ടിരിക്കുന്നത്.

Advertisment

publive-image

രുചികരമായ ഭക്ഷണ൦, ബുക്സ് സ്റ്റാള്‍, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ തുടങ്ങി വര്‍ണ്ണാഭമായ പരിപാടികളോടെയാണ് ചടങ്ങുകള്‍ അരങ്ങേറുന്നത്. പാര്‍ത്രിയാക്കീല്‍ വികാര്‍ എം ഇ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.

publive-image

എംബസി പ്രതിനിധി അമിതാബ് രഞ്ചന്‍ മുഖ്യാതിഥിയായിരുന്നു. ഫാ. തോമസ്‌ ആഞ്ഞിലിമൂട്ടില്‍, ഫാ. സിബി ഇടത്തില്‍, റോയി യോഹന്നാന്‍, ഫാ. ജിബു ചെറിയാന്‍, അല്‍മുല്ല അസിസ്റ്റന്റ്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ ഹുസഫ അബാസി, സെഫി അലക്സ്, ബെന്നി മാത്യു, സോജന്‍ കെ മാത്യു, സാലി കുര്യാക്കോസ്, ചെസില്‍ ചെറിയാന്‍, സുഭാഷ് വാടത്ത് എന്നിവര്‍ പ്രസംഗിച്ചു. ഫാ. എല്‍ദോസ് പാലായില്‍ സ്വാഗതവും എല്‍ദോസ് പി ജോയ് നന്ദിയും പറഞ്ഞു.

Advertisment