Advertisment

കുവൈറ്റിലെ മരണകാരണങ്ങളില്‍ വില്ലന്‍ ഹൃദ്രോഗം (40%). പ്രവാസികളുടെ മരണകാരണങ്ങളിലും പകുതിയിലേറെ മുമ്പില്‍ ഹൃദ്രോഗം. ലോകോത്തര നിലവാരമുള്ള ഹൃദ്രോഗ ചികിത്സ കുവൈറ്റില്‍ ലഭ്യമെന്ന്‍ ആരോഗ്യമന്ത്രാലയം

New Update

കുവൈറ്റ്:  രാജ്യത്തെ മരണങ്ങളില്‍ മുഖ്യ വില്ലനായി മാറുന്നത് ഹൃദ്രോഗമെന്ന് വെളിപ്പെടുത്തല്‍. രാജ്യത്തെ മരണകാരണങ്ങളില്‍ 40% വും ഹൃദ്രോഗം മൂലമാണെന്നാണ് കുവൈറ്റ് ആരോഗ്യ വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. മുസ്തഫ റിദ വെളിപ്പെടുത്തിയിരിക്കുന്നത്.

Advertisment

publive-image

ജി സി സി യൂറോപ്യന്‍ ഹാര്‍ട്ട് സൊസൈറ്റിയുടെ രണ്ടാം ഉച്ചകോടി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൃദ്രോഗമാണ് മരണകാരണങ്ങളില്‍ ഒന്നാമതെങ്കില്‍ പ്രമേഹം, രക്ത സമ്മര്‍ദ്ദം, ക്യാന്‍സര്‍, അപകടങ്ങള്‍ എന്നിവയാണ് മറ്റ്‌ മരണകാരണങ്ങള്‍.

അതേസമയം, പ്രവാസികളുടെ മരണകാരണങ്ങളിലും ഹൃദ്രോഗം തന്നെയാണ് പ്രധാന വില്ലന്‍. 30 മുതല്‍ 50 വയസുവരെയുള്ള പ്രായക്കാരില്‍ ഹൃദ്രോഗബാധയും ഇതുമൂലമുള്ള മരണവും ഏറിവരുന്നുവെന്നത് പ്രവാസികളെ സംബന്ധിച്ച് ആശങ്ക ഉയര്‍ത്തുന്ന വിഷയമാണ്. പ്രവാസികളുടെ മരണ കാരണങ്ങളില്‍ 60 ശതമാനത്തിലേറെയും ഹൃദ്രോഗം മൂലമാണെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ ഹൃദ്രോഗ ചികിത്സയില്‍ മുന്‍കാലത്തെ അപേക്ഷിച്ച് രാജ്യം ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്നാണ് മുസ്തഫ റിദ പറയുന്നത്. ഹൃദ്രോഗ ചികിത്സാ മേഖലയില്‍ യൂറോപ്പിലേത് ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളുമായി കുവൈറ്റ് സഹകരണത്തിലാണ്. അതിനാല്‍ തന്നെ ലോകോത്തര നിലവാരമുള്ള ചികിത്സയാണ് ഹൃദ്രോഗത്തിന് കുവൈറ്റില്‍ ലഭ്യമായിരിക്കുന്നതെന്നും മുസ്തഫ റിദ വ്യക്തമാക്കി.

Advertisment