Advertisment

എച്ച് എഫ് എച്ച് എസ്സ് കുവൈറ്റ് ഒന്നാം വാർഷികവും ഈദ് - ഓണ ആഘോഷവും സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:  എച്ച് എഫ് എച്ച് എസ്സ് കുവൈറ്റ് കൂട്ടായ്മ ഒന്നാം വാർഷികവും ഈദ് ഓണ ആഘോഷവും വിപുലമായി നടത്തി. ഒക്ടോബർ നാലാം തിയതി അബ്ബാസിയ ഓർമ്മപ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് വൈകിട്ട് 6 മണിക്ക് നടന്ന ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റെജി പടിമരുത് വിളക്ക് തെളിയിച്ചു ഉൽഘാടനം ചെയ്തു.

Advertisment

publive-image

കമ്മിറ്റി അംഗങ്ങളായ രാമകൃഷ്ണൻ കള്ളാർ, സുബൈർ കള്ളാർ, മാത്യു മാലക്കല്ല്, ജയേഷ് ഓണശ്ശേരി, ഷൈബി എന്നിവർ ആശംസകൾ അർപ്പിച്ചു.  അംഗങ്ങളുടെ കലാപരിപാടിയും, കേരത്തിന്റെ തനതായ കലകളായ കോൽക്കളി, മാർഗംകളി എന്നിവ പരിപാടിയിൽ മുഖ്യ ആകർഷണമായി.

publive-image

മാവേലി മന്നനും ചെണ്ടമേളവും പരിപാടിയെ കൂടുതൽ മികവുറ്റതാക്കി. പരിപാടിയിൽ കൂട്ടായ്മ അംഗങ്ങൾ എല്ലാവരും തന്നെ പങ്കെടുക്കുകയും കൂട്ടായ്മ അംഗങ്ങളുടെ മക്കളുടെ കലാപരിപാടികൾ ആസ്വദിക്കുകയും ചെയ്തു.

പരിപാടിയോടനുബന്ധിച്ചു വിഭവസമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു. തുടർന്ന് പരിപാടിയിൽ സംബന്ധിച്ച എല്ലാവര്‍ക്കും കമ്മിറ്റി നന്ദി പ്രകാശിപ്പിച്ചു.

Advertisment