Advertisment

കുവൈറ്റിൽ ഐ സി എഫ് സ്നേഹ വിരുന്ന് സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത് സിറ്റി:  തിരുനബി(സ) കാലത്തിന്റെ വെളിച്ചം എന്ന പ്രമേയത്തിൽ ആചരിക്കുന്ന കാമ്പയിനിന്റെ ഭാഗമായി ഐ സി എഫ് സിറ്റി സെൻട്രൽ സംഘടിപ്പിച്ച സ്നേഹ വിരുന്ന് മാലിയ ടേസ്റ്റി റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.

Advertisment

publive-image

അബ്ദുൽ അസീസ് മാസ്റ്ററുടെ അധ്യക്ഷതയിൽ ഐ സി എഫ് നാഷണൽ ജനറൽ സെക്രട്ടറി അഡ്വ.തൻവീർ ഉമർ ഉൽഘാടനം നിർവഹിച്ചു.

കുവൈത്ത് മാർത്തോമ സഭ വികാരി ഫാദർ വി ടി യേശുദാസ്, ലേണേഴ്‌സ് അക്കാദമി അധ്യാപകനും കൗൺസിലറുമായ ജിതിൻ മാസ്റ്റർ എന്നിവർ ഞാൻ അറിഞ്ഞ പ്രവാചകൻ എന്ന വിഷയത്തിൽ സദസ്സിനോട് സംവദിച്ചു.

ഐ സി എഫ് നാഷണൽ സെക്രട്ടറി അബ്ദുല്ല വടകര സന്ദേശ പ്രഭാഷണം നിർവഹിച്ചു. എല്ലാ സംസ്കാരങ്ങളെയും ഉൾകൊള്ളാൻ സാധിക്കുന്ന ഭാരതം ഇന്ന് അന്ധകാരത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. എന്നാൽ അക്രമത്തിനും അനീതിക്കും എക്കാലത്തും നില നിലനിൽപ്പില്ല.

പ്രകാശം ഉള്ളിടത്ത് നിന്നും അന്ധകാരം താനേ അപ്രത്യക്ഷമാവും. മനുഷ്യനെ മനുഷ്യനായി കാണാനും സകല ജീവ ജാലങ്ങളോടും കാരുണ്യം കാണിക്കാനുമാണ് പ്രവാചകൻ മുഹമ്മദ് നബി (സ) പഠിപ്പിക്കുന്നത് എന്നും സന്ദേശ പ്രഭാഷണത്തിൽ അദ്ദേഹം ഓർമപ്പെടുത്തി. മമ്മു മുസ്‌ലിയാർ ആശംസകളർപ്പിച്ചു. ജാഫർ ചപ്പാരപ്പടവ് സ്വാഗതവും റാഷിദ് ചെറുശോല നന്ദിയും പറഞ്ഞു.

Advertisment