Advertisment

കുവൈറ്റ്‌ ഇടുക്കി അസോസിയേഷൻ വിമൻസ് ഫോറം 'ഫലപ്രദമായ രക്ഷാകർതൃത്വം' ശില്പശാല സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്‌:  ഇടുക്കി അസോസിയേഷൻ കുവൈറ്റ്‌ വിമൻസ് ഫോറം 'ഫലപ്രദമായരക്ഷാകർത്വത്വവും ഒരു കുട്ടിയുടെ വൈകാരിക ബുദ്ധിശക്തിയും'( Effective Parentingand A Child's Emotional Intelligence) എന്ന വിഷയത്തെ ആസ്പദമാക്കി ‘Walk Your Talk എന്നപേരിൽ ശില്പശാല സംഘടിപ്പിച്ചു.

Advertisment

publive-image

യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ അജിത്കുമാർ ഉൽഘാടനം നിർവഹിച്ചു. മുഹമ്മദ്‌ ഫൈസൽ ആധുനികചിന്താപദ്ധതിയുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ വൈകാരിക തലംവികസിപ്പിക്കാനുള്ള ഉപായങ്ങൾ പങ്കു വെച്ചു .

publive-image

തുടർന്ന് സംസാരിച്ച ജോൺആൽബർട്ട് കുട്ടികൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പ്രതിപാദിച്ചു. അവയെമറികടന്നു അവരെ മാനസികവും ശാരീരികവുമായി ആരോഗ്യമുള്ളവരാക്കിമാറ്റുവാനുള്ള മാർഗരേഖയും അദ്ദേഹം അവതരിപ്പിച്ചു.

publive-image

ആക്ടിങ് പ്രസിഡന്റ്‌ ബാബുസെബാസ്റ്റ്യൻ അധ്യക്ഷനായ ശില്പശാലയിൽ സെക്രട്ടറി അഖില സിജോ സ്വാഗതംആശംസിച്ചു. ചെയർപേഴ്സൺ ലാൻസി ബാബു ആശംസയും മനു ബൈജു നന്ദിയുംപറഞ്ഞു. ജോൺസി ബിനോ അവതാരക ആയിരുന്നു.​

publive-image

publive-image

Advertisment