Advertisment

കുവൈറ്റില്‍ ഇടുക്കി വിമൻസ് ഫോറം രൂപീകൃതമായി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:  കുവൈറ്റിലെ ഇടുക്കി ജില്ലക്കാരായ മുന്നൂറോളം വനിതാ അംഗങ്ങളുമായി ഇടുക്കി വിമൻസ് ഫോറത്തിന് ഔപചാരിക തുടക്കമായി.  ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഓഡിറ്റോറിയത്തിൽ നടന്ന  ചടങ്ങിൽ  കുവൈറ്റ് ഹ്യൂമൻ റൈറ്റ്സ് സ്കൂൾ സ്ഥാപകയും, കുവൈറ്റി സാമൂഹ്യ പ്രവർത്തകയുമായ ഹദീൽ ബുക്രയ്സ് ഉത്ഘാടനം നിർവ്വഹിച്ചു.

Advertisment

publive-image

മലയാളി സാമൂഹ്യ പ്രവർത്തകരായ ഷൈനി ഫ്രാങ്ക്, റസീന മൊഹ്ദിയീൻ, മെട്രോ മെഡിക്കൽ കെയർ വൈസ് ചെയർമാൻ ഹംസ പയ്യന്നൂർ, ഇടുക്കി അസോസിയേഷൻ പ്രസിഡന്റ് തോമസ് വേഴാമ്പശ്ശേരിൽ, ജനറൽ സെക്രട്ടറി ജോബിൻസ് ജോസഫ്  തുടങ്ങിയവർ പങ്കെടുത്തു.

വിമൻസ് ഫോറം ചെയർ പേഴ്സൺ ലാൻസി ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സെക്രട്ടറി അഖില സിജോ സ്വാഗതവും , ജോയ്ന്റ് സെക്രട്ടറി ആൻസി ഐവി നന്ദിയും പറഞ്ഞു.

publive-image

ഇടുക്കി അസോസിയേഷൻ മുൻ പ്രസിഡന്റുമാരായ സണ്ണി മണർകാട്, ബാബു പാറയാനിൽ ,ജയ്സൺ കാളിയാനിൽ ,പ്രീത് ജോസ്, വിമൻസ് ഫോറം കോർഡിനേറ്റർ ഐവി അലക്സ്, വിമൻസ് ഫോറം വർക്കിംഗ് കമ്മറ്റിയംഗങ്ങളായ ജോയ്സ് ജിജി, മനു ബൈജു, ജോൺസി ബിനോ എന്നിവർ സംസാരിച്ചു.

വർക്കിംഗ് കമ്മറ്റിയിൽ ബിൻസി പ്രീത്, ആശ സോജൻ, അമ്പിളി ബാമ്പു, ബിന്ദു മാത്യു,സിനി ബിനു, ജോളി ബിജു, രഞ്ജിനി ബിജു എന്നിവർ അംഗങ്ങളാണ്.

Advertisment