Advertisment

ഇന്ത്യൻ നഴ്സസ് കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം നടത്തി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:  ഇൻഫെക്ഷ്യസ് ഡിസീസസ് ആശുപത്രിയിലെ നഴ്സുമാരുടെ കൂട്ടായ്മയായ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓണാഘോഷം നടത്തി. അബ്ബാസിയ സാരഥി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ജോയൽ ജോർജ് അധ്യക്ഷത വഹിക്കുകയും 'സത്യം ഓൺലൈൻ' കൺട്രി ഹെഡ് സണ്ണി മണർകാട് ഓണ സന്ദേശം നൽകുകയും ചെയ്തു.

Advertisment

publive-image

ആഘോഷങ്ങൾ മാറ്റിവച്ച് രോഗികളുടെ ക്ഷേമത്തിനായി ദിനരാത്രം പ്രവർത്തിക്കുന്ന നഴ്സുമാരുടെ പ്രവർത്തനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു. സാജു സ്റ്റീഫൻ , പ്രിൻസ് മാത്യു , ജോൺ പാപ്പച്ചൻ, എൽദോസ് ജോർജ്, അനീഷ് കുറുപ്പ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ബിനു ബേബി സ്വാഗതവും ജോയ്സ് എബ്രഹാം മേനാംപറമ്പിൽ കൃതജ്ഞതയും രേഖപ്പെടുത്തി.  തുടർന്ന് നടന്ന കലാകായിക മത്സരങ്ങളിൽ തോമസ് കുരുവിള പ്ലാക്കാട് പുരുഷ വിഭാഗത്തിലും ദില തോമസ് വനിതാ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യന്മാരായി.

publive-image

അരുൺ സത്യൻ, റോജൻ ജോസഫ് (സ്വീകരണം) , ബിജു ജോർജ്ജ്( ഓണസദ്യ), റിനീഷ് സദാശിവൻ, റോബിൻ മാത്യു ( സാമ്പത്തികം ) , ഇമ്മാനുവൽ ജോഷി ( ചായാഗ്രഹണം) , അഭിലാഷ് കുമാർ, ബിനു തോമസ് (കലാ വിഭാഗം ), സെബാസ്റ്റ്യൻ തോമസ് ( ഗതാഗതം ), ബിലുമോൻ ബേബി ( ശബ്ദമിശ്രണം ) എന്നിവർ വിവിധ കമ്മിറ്റികൾക്ക് മേൽനോട്ടം നിർവഹിച്ചു.

publive-image

ഓണസദ്യക്ക് കലാപരിപാടികൾക്കും ശേഷം ദേശീയ ഗാനത്തോടെ പരിപാടികൾക്ക് പരിസമാപ്തിയായി. റോജൻ ജോസഫിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച പുരുഷ തിരുവാതിര വ്യത്യസ്ത അനുഭവമായി.

Advertisment