Advertisment

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രവാസികളും രംഗത്തിറങ്ങണം: സോഷ്യൽ ഫോറം, കുവൈത്ത്

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത്:  രാജ്യത്തെ പൗരന്മാരെ മതത്തിന്റെ പേരിൽ വേർതിരിച്ച് പീഡിപ്പിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രവാസികളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം കുവൈത്ത് കേരളാ സ്റ്റേറ്റ് കമ്മറ്റി അഭിപ്രായപ്പെട്ടു.

Advertisment

രാജ്യത്തെ പൗരന്മാർക്ക് ഭരണഘടന ഉറപ്പു നൽകുന്ന എല്ലാ മൂല്യങ്ങളും അവഗണിച്ച് കേന്ദ്ര സർക്കാർ പാസാക്കിയെടുത്ത ഈ ബില്ലിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കേണ്ടത് അനിവാര്യമാണ്.

publive-image

വിവിധ രീതിയിൽ ഉള്ള അക്രമങ്ങൾക്ക് വിധേയരായി കൊണ്ടിരിക്കുന്ന രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് നേരെ ഭരണകൂടം നേരിട്ട് നടത്തുന്ന അക്രമമാണിത്. തീർത്തും വർഗീയ താത്പര്യമുള്ള ഈ ബില്ലിനെതിരേ മതേതര ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒന്നിച്ച് അണിനിരക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

വർഗ്ഗീയ ധ്രുവീകരണം സാധ്യമാക്കി മതത്തിന്റെ പേരിൽ രാജ്യത്തെ വെട്ടിമുറിക്കാനുള്ള ഫാഷിസ്റ്റുകളുടെ തന്ത്രത്തിന്റെ ഭാഗമാണിത്. ഇതിനെതിരെ പ്രവാസലോകത്ത് യോജിച്ചുള്ള പ്രതിഷേധങ്ങൾക്കും ബോധവൽകരണ പരിപാടികൾക്കും ഇന്തൃൻ സോഷൃൽ ഫോറം നേതൃത്വം നൽകുമെന്നും സ്റ്റേറ്റ് കമ്മിറ്റി അറിയിച്ചു.

Advertisment