Advertisment

കുവൈറ്റ്​ ഇൻവെസ്​റ്റ്​മെൻറ്​ ഫോറത്തിന്​ പ്രൗഡോജ്ജ്വല തുടക്കം

author-image
admin
New Update

കുവൈറ്റ്:  രണ്ടാമത്​ കുവൈറ്റ്​ ഇൻവെസ്​റ്റ്​മെൻറ്​ ഫോറത്തിന്​ പ്രൗഡോജ്ജ്വല തുടക്കം. ബയാൻ പാലസിലെ അൽ താഹിർ ഹാളിൽ നടന്ന ഉദ്​ഘാടന പരിപാടിയിൽ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​ മുഖ്യതിഥിയായി. അമീറി​െൻറ രക്ഷാകർതൃത്വത്തിലാണ്​ രണ്ടുദിവസത്തെ പരിപാടി.

വാണിജ്യമന്ത്രി ഖാലിദ്​ അൽ റൗദാൻ, കുവൈത്ത്​ ഡയറക്​ട്​ ഇൻവെസ്​റ്റ്​മെൻറ്​ പബ്ലിക്​ ​അതോറിറ്റി മേധാവി ശൈഖ്​ ഡോ. മിശ്​അൽ ജാബിർ അൽ അഹ്​മദ്​ അസ്സബാഹ്​, കിരീടാവകാശി ശൈഖ്​ നവഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​, സ്​പീക്കർ മർസൂഖ്​ അൽ ഗാനിം, പ്രധാനമന്ത്രി ശൈഖ്​ ജാബിർ മുബാറക്​ അസ്സബാഹ്​ തുടങ്ങിയവർ സംബന്ധിച്ചു.

രണ്ടുവർഷം മുമ്പാണ്​ പ്രഥമ കുവൈത്ത്​ ഇൻവെസ്​റ്റ്​മെൻറ്​ ഫോറം സംഘടിപ്പിച്ചത്​. കുവൈത്ത് ഡയറക്​ടർ ഇൻവെസ്​റ്റ്​മെൻറ്​ പ്രമോഷൻ അതോറിറ്റിയും ചേംബർ ഒാഫ്​ കോമേഴ്​സും ചേർന്നാണ്​ പരിപാടി നടത്തുന്നത്​.

Advertisment