Advertisment

കുവൈറ്റിൽ ഐ.ക്യു.എ - കോഴിക്കോട് ജില്ലാ അസോസിയേഷൻ പ്രഥമ നാഷണൽ ക്വിസ്സ് ചാംപ്യൻഷിപ്പ്: ഡൽഹി പബ്ളിക് സ്കൂൾ ജേതാക്കളായി

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:   ഇൻറർനാഷണൽ ക്വിസ്സിങ്ങ് അസോസിയേഷൻ (IQA) കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റിന്റെ സഹകരണത്തോട്കൂടി കുവൈറ്റിൽ സംഘടിപ്പിച്ച പ്രഥമ നാഷണൽ ക്വിസ്സ് ചാംപ്യൻഷിപ്പിൽ ഡൽഹി പബ്ളിക് സ്കൂൾ (DPS) ജേതാക്കളായി.

Advertisment

ഡൽഹി പബ്ളിക് സ്കൂളിനെ പ്രതിനിധീകരിച്ച കുര്യൻ തോമസ് , ഷാരോൺ തോമസ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി പ്രഥമ കുവൈറ്റ് നാഷണൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി.

publive-image

ഇന്ത്യൻ ലേണേഴ്സ് ഓൺ അക്കാദമിയെ പ്രതിനിധീകരിച്ച അർജുൻ ബിജു രണ്ടാം സ്ഥാനവും ഇന്ത്യൻ എജുക്കേഷണൽ സ്കൂൾ (ഭാരതീയ വിദ്യാ ഭവൻ) നെ പ്രതിനിധീകരിച്ച ധനുഷ് , നോയൽ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഇന്ത്യൻ ലേണേഴ്സ് ഓൺ അക്കാദമിയെ പ്രതിനിധീകരിച്ച എബിൻ ബാബു, ആദിത്യ ബിജു ടീം പ്രഥമ ജൂനിയർ നാഷണൽ ചാമ്പ്യൻപട്ടവും കരസ്ഥമാക്കി. കുവൈറ്റിലെ വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ച് 80 ഓളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.

കുവൈറ്റിലെ മലയാളി സംഘടനകൾക്ക് വേണ്ടി സംഘടിപ്പിച്ച പ്രഥമ കേരള ക്വിസ്സ് മത്‌സരത്തിൽ ഫോക്ക് (കണ്ണൂർ) നെ പ്രതിനിധീകരിച്ച ശ്രീജ രമേഷ്, മഞ്ജു സന്തോഷ് ടീം ഒന്നാം സ്ഥാനവും, ട്രാസ്‌ക് (തൃശൂർ) നെ പ്രതിനിധീകരിച്ച ബിവിൻ തോമസ്,

ഹരി കുളങ്ങര ടീം രണ്ടാം സ്ഥാനവും, കെ.ഡി.എ (കോഴിക്കോട്) നെ പ്രതിനിധീകരിച്ച ശ്രീധത്ത്, രശ്മിത ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കേരള ക്വിസ്സിൽ വിവിധ അസ്സോസിയേഷനുകളെ പ്രതിനിധീകരിച്ച് 21 ടീമുകൾ പങ്കെടുത്തു.

ജനുവരി 24 വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ വെച്ച്‌ നടന്ന ക്വിസ്സിങ്ങ് ചാമ്പ്യൻഷിപ്പിൽ 'കളക്ടർ ബ്രോ' പ്രശാന്ത് നായർ, ഐ.എ.എസ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും തുടർന്ന് 'പരാജയത്തെ എങ്ങനെ അഭിമുഖീകരിക്കാം' എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ക്ലാസ്സ് എടുക്കുകയും ചെയ്തു.

ഇന്റർനാഷണൽ ക്വിസ്സിങ്ങ് അസോസിയേഷൻ ജി.സി.സി ഡയറക്ടർ സ്നേഹജ് ശ്രീനിവാസൻ ക്വിസ്സ് മത്സരങ്ങൾ നിയന്ത്രിച്ചു. ഉദ്ഘാടന ചടങ്ങിന് അസോസിയേഷൻ പ്രസിഡണ്ട് ശ്രീനിഷ്.സി അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി അബ്ദുൾ നജീബ്.ടി.കെ സംഘടനാകാര്യങ്ങൾ വിശദീകരിച്ചു. ജനറൽ കൺവീനർ ഷൈജിത്ത്.കെ സ്വാഗതവും ട്രഷറർ വിനീഷ്.പി.വി നന്ദിയും പറഞ്ഞു.

Advertisment