Advertisment

കുവൈറ്റ് ജലീബ് മേഖലകളില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി യാത്ര ദുസഹം

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:  കുവൈറ്റിലെ ജലീബ് അല്‍ ഷുവൈക്ക് അബ്ബാസിയ പ്രദേശങ്ങളിൽ മാലിന്യം കുമിഞ്ഞു കൂടുന്നു. മൂക്കുപൊത്താതെ റോഡില്‍ ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. മലയാളികള്‍ ഉള്‍പ്പെടെ ഏറ്റവുമധികം വിദേശികൾ തിങ്ങിപ്പാര്‍ക്കുന്ന ഇടമാണ് ഇത്. സ്കൂളില്‍ പോകാന്‍ വരുന്ന കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് മൂക്കുപൊത്താതെ ഇതുവഴി കടന്നുപോകാന്‍ സാധിക്കാത്ത സ്ഥിതിയാണ്.

publive-image

പല പ്രദേശങ്ങളിലും ഓടയില്‍ നിന്നും മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുകുന്ന സ്ഥിതിയുമുണ്ട്‌. മാലിന്യങ്ങള്‍ ഇവിടെ നിന്നും നീക്കം ചെയ്തിട്ട് 3 ദിവസങ്ങള്‍ ആയെന്നു പറയുന്നു. ശീതകാലം ആരംഭിച്ച് മഴ കൂടിത്തുടങ്ങിയാല്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകും.

Advertisment