Advertisment

കുവൈറ്റില്‍ പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ജ​ലീ​ബ് അ​ല്‍ ശു​യൂ​ഖിന്റെ വികസനത്തിന് 22 ദ​ശ​ല​ക്ഷം ദീ​നാ​റിന്റെ വമ്പന്‍ പദ്ധതിയുമായി നഗരസഭ. റോഡ്‌ വികസനവും അഴുക്കുചാലുകളുടെ നവീകരണവും പൂര്‍ത്തിയാക്കും

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കു​വൈ​റ്റ്:  മലയാളികളുള്‍പ്പെടെ പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയ ഉള്‍പ്പെടുന്ന ജ​ലീ​ബ് അ​ല്‍ ശു​യൂ​ഖിന്റെ സമഗ്ര വികസനത്തിനായി 22 ദ​ശ​ല​ക്ഷം ദീ​നാ​ർ അ​നു​വ​ദി​ച്ച​താ​യി കു​വൈറ്റ് മു​നി​സി​പ്പാ​ലി​റ്റി മേ​ധാ​വി അ​ഹ്മ​ദ് അ​ല്‍ മ​ന്‍ഫൂ​ഹി.  റോ​ഡു​കളുടെ നവീകരണം, അ​ഴു​ക്കു​ചാ​ലു​ക​ള്‍ നി​ർ​മ്മാണം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളുടെ വികസനം എന്നിവയ്ക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.

Advertisment

publive-image

ഇതോടെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജ​ലീ​ബ് അ​ൽ ശു​യൂ​ഖ് നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ക്കു പ​രി​ഹാ​ര​മാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ഹ്മ​ദ് അ​ല്‍ മ​ന്‍ഫൂ​ഹി.​ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ള്‍ ന​ട​ത്തി​യ പ​ഠ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ​ലി​യ തു​ക വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി അ​നു​വ​ദി​ച്ച​ത്.

കഴിഞ്ഞ ദിവസം കുവൈറ്റ് സന്ദര്‍ശനത്തിനെത്തിയ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും പാലക്കാട് എം പി വികെ ശ്രീകണ്ഠനും അബ്ബാസിയയിലെ പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ അംബാസഡറോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ മാസം കുവൈറ്റ് സന്ദര്‍ശിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ശ്രദ്ധയിലും പ്രവാസി സംഘടനാ പ്രതിനിധികള്‍ അബ്ബാസിയയിലെ പ്രശ്നങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇക്കാര്യങ്ങള്‍ കുവൈറ്റ് അധികൃതരുമായുള്ള ചര്‍ച്ചയില്‍ അദ്ദേഹവും ഉന്നയിച്ചിട്ടുണ്ട്.

പ്ര​ദേ​ശ​ത്ത് മ​ലി​ന​ജ​ലം കെ​ട്ടി​നി​ല്‍ക്കു​ന്ന​തും മാ​ലി​ന്യ​ങ്ങ​ളും ദൈ​നം​ദി​നം കൂ​ടി​വ​രുന്നതിനാല്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്കൂളില്‍ പോകാന്‍ പോലും പ്രയാസങ്ങള്‍ നേരിട്ടിരുന്നു.  നി​ര​വ​ധി ത​വ​ണ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശു​ദ്ധീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ഇതൊന്നും ശ്വാശ്വത പരിഹാരമാണെന്ന് കണ്ടെത്താനായില്ല.  ഇതേ തു​ട​ര്‍ന്നാ​ണ് സമഗ്ര വികസനത്തിനായി പുതിയ പദ്ധതിയുമായി നഗരസഭ രംഗത്തെത്തിയത്.

Advertisment