Advertisment

കുവൈത്തിൽ നിന്നും കരിപ്പൂർ എയർപോർട്ടിലേക്ക് ജസീറ ഫ്ലൈറ്റ് സർവീസ് അനുവദിക്കണമെന്ന് എം ഡി എഫ് കുവൈത്ത് ചാപ്റ്റർ

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  മലബാറിൽ നിന്നുള്ള ആയിരക്കണക്കിന് യാത്രക്കാരുള്ള കുവൈറ്റ് - കോഴിക്കോട് സെക്ടറിൽ ജസീറ എയർവേസ് സർവീസ് ആരംഭിക്കണമെന്ന് മലബാർ ഡെവലൊപ്മെന്റ് ഫോറം കുവൈത്ത് ചാപ്റ്റർ എക്സിക്യൂട്ടീവ് യോഗം അധികൃതരോട് അഭ്യർത്ഥിച്ചു.

Advertisment

ഈ ആവശ്യം ഉന്നയിച്ചു ജസീറ ഐർവേസ്‌ ന്റെ ഉന്നതരെ കാണുന്നതിനും യോഗം തീരുമാനിച്ചു. ഇപ്പോൾ എയർ ഇന്ത്യ എക്സ്പ്രസ്സ് മാത്രമാണ് കുവൈറ്റ് കോഴിക്കോട് സെക്ടറിൽ നേരിട്ട് സർവീസ് നടത്തുന്നത്. കൂടുതൽ എയർലൈനുകൾ സർവീസ് ഈ സെക്ടറിൽ ആരംഭിക്കുന്നത് യാത്രക്കാർക്ക് കൂടുതൽ ഉപകാരപ്രദമാകും.

കോഴിക്കോട് , മലപ്പുറം , പാലക്കാട് , വയനാട് , കണ്ണൂർ എന്നി ജില്ലകളിൽ നിന്നുള്ള രണ്ടു ലക്ഷത്തോളം വരുന്ന പ്രവാസികളുടെ ഏക ആശ്രയമാണ് കരിപ്പൂർ എയർപോർട്ട് .

കൂടുതൽ സർവീസുകൾ വരുന്നതോടെ മലബാറിലെ പ്രവാസികളുടെ യാത്രാക്ലേശം പരിഹരിക്കാൻ കഴിയുമെന്നും യോഗം വിലയിരുത്തി .

പ്രസിഡന്റ് അസീസ് തിക്കോടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം ഡി എഫ് കുവൈത്ത് ചാപ്റ്ററിന്റെ പുതിയ ജനറൽ സെക്രട്ടറി ആയി ഷാഹുൽ ബേപ്പൂരിനെയും ഒഴിവു വന്ന സെക്രെട്ടറി സ്ഥാനത്തേക്ക് മുബാറക് കാമ്പ്രത്തിനെയും തെരഞ്ഞെടുത്തു.

കരിപ്പൂർ എയർപോർട്ട് വിഷയത്തിൽ എം ഡി എഫ് നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ച് കൃഷ്ണൻ കടലുണ്ടി വിശദീകരിച്ചു.

ഹമീദ് കേളോത്, അക്ബർ വയനാട് ,സത്യൻ വരൂണ്ട , ഷൈജിത് , സ്നേമെൽ എരഞ്ഞിക്കൽ , കളത്തിൽ അബ്ദുറഹിമാൻ. വാസു മമ്പാട് , ഹുസ്സൻ കുട്ടി , മാണി ചാക്കോ , അലക്സ് ,തുടങ്ങിയവർ സംസാരിച്ചു

Advertisment