Advertisment

കുവൈത്തിൽ നിന്നും പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക്‌ മടങ്ങുന്ന ജയചന്ദ്രൻ ചുഴലിക്ക്‌ യാത്രയയപ്പ്‌ നൽകി

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത്‌:  പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക്‌ പോകുന്ന ഓ ഐ സി സി പ്രവർത്തകൻ  ജയചന്ദ്രൻ ചുഴലിക്ക്‌ ഓ ഐ സി സി കുവൈത്ത്‌ കണ്ണൂർ ജില്ലാ കമ്മിറ്റി യാത്രയപ്പ്‌ നൽകി,

Advertisment

സിദ്ധിക്ക്‌ അപ്പക്കൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നാഷണൽ കമ്മിറ്റി വൈസ്‌ പ്രസിഡന്റും സംഘടന ചുമതലയുള്ള പ്രിസിഡന്റ് എബി വാരിക്കാട്‌ ഉൽഘാടനവും മൊമന്റൊ നൽകി ആദരിക്കുകയും ചെയ്തു.

publive-image

രൂപീകരണം മുതൽ സംഘടനക്ക്‌ നൽകിയ സപ്പോർട്ടും ആത്മ്മാർത്ഥമായ സഹകരണവും സ്മരിച്ചുകൊണ്ട്‌ എൽദോസ്‌ ബാബു , രവി ചന്ദ്രൻ, രാജേഷ്‌ ബാബു എന്നിവർ നന്ദിയോടെ ആശംസകൾ നേർന്നു.

ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ലിപിൻ മുഴക്കുന്ന് സ്വാഗതവും ട്രഷറർ ബിജു എള്ളരഞ്ഞി നന്ദിയും പറഞ്ഞു, തുടർന്നും ഒ ഐ സി സിയുമായും കോൺഗ്രസ്‌ പ്രസ്ഥാനവുമായും നല്ല ബന്ധവും പ്രവർത്തനവും തുടരുമെന്ന് മറുപടി പ്രസംഗത്തിൽ ജയചന്ദ്രൻ പറഞ്ഞു.

പുതിയ കാലത്ത്‌ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനും ഭാവി ജീവിതം കൂടുതൽ സന്തോഷകരവും ആരോഗ്യപരവും ആവട്ടെ എന്നും ആശംസിചു കൊണ്ട്‌ ഒ ഐ സി സി കുവൈത്ത്‌ കണ്ണൂർ ജില്ലാ കമ്മിറ്റി ജയ ചന്ദ്രനു യാത്രാ മംഗളം നേർന്നു.

Advertisment