ഡോ: ഡി. ബാബുപോളിന്‍റെ നിര്യാണത്തിൽ ജെ.സി.സി കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി

ഗള്‍ഫ് ഡസ്ക്
Sunday, April 14, 2019

കുവൈറ്റ്:  മുൻ അഡിഷണൽ ചീഫ് സെക്രട്ടറിയും, സാഹിത്യകാരനുമായ ഡോ: ഡി. ബാബുപോൾ ഐ എ എസിന്‍റെ നിര്യാണത്തിൽ ജനതാ കൾച്ചറൽ സെന്‍റർ (ജെ.സി.സി) അനുശോചനം രേഖപ്പെടുത്തി.

കർമ്മ മണ്ഡലങ്ങളിലെല്ലാം തന്‍റെതായ കയ്യൊപ്പ് ചാർത്തിയ ധീഷണാശാലിയായ പ്രതിഭയായിരുന്നു ഡോ: ഡി. ബാബുപോൾ ഐ എ എസ് എന്ന് അനുശോചന സന്ദേശത്തിൽ പ്രസിഡന്‍റ് സഫീർ പി. ഹാരിസ്, ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് എന്നിവർ രേഖപ്പെടുത്തി.

ജനതാ കൾച്ചറൽ സെന്‍ററിന്‍റെ ഏഴാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ്‌കാര ജേതാവായിരുന്നു അദ്ദേഹം. 17 നവംബർ 2017-ൽ മംഗഫിൽ വെച്ച് നടന്ന ജെ.സി.സി-യുടെ വാർഷിക പരിപാടിയിൽ വെച്ചായിരുന്നു അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങിയത്.

×