Advertisment

കുവൈറ്റ് ജെ.സി.സി - സാൽമിയ യുണിറ്റ് പുതിയ ഭാരവാഹികൾ

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  ജനതാ കൾച്ചറൽ സെന്‍റർ (ജെ.സി.സി) - കുവൈറ്റിന്‍റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി യുണിറ്റ് തലത്തിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുന്ന നടപടികളുടെ ഭാഗമായി നവംബർ 15, വെള്ളിയാഴ്ച്ച, സാൽമിയയിൽ ഫൈസൽ തിരൂരിന്‍റെ അദ്ധ്യക്ഷതയിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുകയുണ്ടായി.

Advertisment

റഷീദ് കണ്ണവം (പ്രസിഡന്‍റ്), ഷംഷീർ മുള്ളാളി (ജനറൽ സെക്രട്ടറി), ആന്‍റ്ണി വർഗീസ് അങ്കമാലി (ട്രഷറർ), സനോജ്, ഫൈസൽ (വൈസ്പ്രസിഡന്‍റ്മാർ), അബ്ദുൽ ഷുക്കൂർ, ഷൈജു (സെക്രട്ടറിമാർ), പോൾസൺ ചാലക്കുടി (യൂണിറ്റ് കോഓർഡിനേറ്റർ) കൂടാതെ വനിതാ വിഭാഗം പ്രസിഡന്‍റ് ആയി സ്വീറ്റിമോൾ ആന്‍റ്ണി,

സെക്രട്ടറിയായി റിൻസി പ്രദീപ് എന്നിവരെ പുതിയ ഭാരവാഹികളായും അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരെഞ്ഞെടുത്തു. സമീർ കൊണ്ടോട്ടി പരിപാടികൾക്ക് നേതൃത്വം നൽകി.

ഫഹാഹീൽ യൂണിറ്റ് തെരെഞ്ഞെടുപ്പ് നവംബർ 21-ന് നടക്കുന്നതായിരിക്കും.

Advertisment