Advertisment

കുവൈറ്റിലെ മുന്‍ പ്രവാസി മലയാളി ജോണിച്ചന്‍ കിഴക്കുംതല നാട്ടില്‍ അന്തരിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  ദീര്‍ഘകാലം പ്രവാസ ജീവിതം നയിച്ച ശേഷം കുവൈറ്റില്‍ നിന്നും മടങ്ങിയ മുന്‍ പ്രവാസി മലയാളി അങ്കമാലി കിഴക്കുംതല ജോണിച്ചന്‍ -72 നാട്ടില്‍ നിര്യാതനായി.  ഹൃദയാഘാതത്തെ തുടര്‍ന്ന്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

Advertisment

publive-image

കുവൈറ്റ് റൌദത്താന്‍ കമ്പനിയില്‍ ദീര്‍ഘകാലം ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ എല്‍സി വൈക്കം മനയത്ത് കുടുംബാംഗമാണ്. കുവൈറ്റ് ഫെയ്സ്കോ കമ്പനിയില്‍ എച്ച് ആര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്തിരുന്ന ജിമ്മി ജോണ്‍ മകനാണ്. മകള്‍ നിമ്മി അനൂപ്‌. കുവൈറ്റ് കോഹിനൂര്‍ റസ്റ്റോറന്റ് ഉടമ സാജു തച്ചില്‍ സഹോദരീ പുത്രനാണ്.

സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് അങ്കമാലി ബസിലിക്ക പള്ളി സെമിത്തേരിയില്‍ നടക്കും.

Advertisment