Advertisment

കെ ഐ ജി വെസ്റ്റ്‌ മേഖല ഖുർആൻ പഠിതാക്കളുടെ സംഗമവും സമ്മാനദാനവും

author-image
ഗള്‍ഫ് ഡസ്ക്
New Update

അബ്ബാസിയ:  കെ ഐ ജി വെസ്റ്റ്‌ മേഖല ഖുർആൻ പഠിതാക്കളുടെ സംഗമവും ഖുർആൻ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള ആദരവും സംഘടിപ്പിച്ചു. കെ ഐ ജി പ്രസിഡന്റ്‌ സക്കീർ ഹുസൈൻ തുവ്വൂർ ഉദ്ഘാടനം നിർവ്വഹിച്ചു. 'ഖുർആൻ പഠനത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തിൽ അബ്ദുല്ലത്തീഫ്‌ കൂരാട്‌ മുഖ്യപ്രഭാഷണം നടത്തി.

Advertisment

publive-image

ഹൃദയത്തിന്റെ തുരുമ്പു കളയാനുള്ള ഏറ്റവും ശക്തമായ ഔഷധമാണ്‌ ഖുർആനെന്നും ഏതു മേഖലയിൽ പ്രവർത്തിക്കുന്ന ആളുകളെയും ഖുർആൻ കൈപിടിച്ചു നടത്തുമെന്നും പ്രവാചകന്റെ ജീവിതം പോലെ ഭൂമിയിലൂടെ സഞ്ചരിക്കുന്ന ഖുർആനായി വിശ്വാസികളുടെ ജീവിതവും മാറിത്തീരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

publive-image

കെ ഐ ജി വെസ്റ്റ്‌ മേഖല പ്രസിഡന്റ്‌ മുഹമ്മദ്‌ ഷരീഫ്‌ അദ്ധ്യക്ഷത വഹിച്ചു. കെ എം അൻസാർ സ്വാഗതവും സി കെ നജീബ്‌ നന്ദിയും പറഞ്ഞു. കോഴിക്കോട്‌ ഓമശ്ശേരി ശാന്തി ഹോസ്പിറ്റൽ ഡയറക്ടർ അബ്ദുൽ റഹ്‌മാൻ തറുവായി സമാപനം പ്രസംഗവും പ്രാർത്ഥനയും നിർവ്വഹിച്ചു. ആയിഷ തസ്‌ഫിയ ഖിറാഅത്ത്‌ നടത്തി.

വിജയികൾക്കുള്ള സമ്മാനദാനം അബ്ദുൽ റഹ്‌മാൻ തറുവായി, സക്കീർ ഹുസൈൻ തുവ്വൂർ, അബ്ദുല്ലത്തീഫ്‌ കൂരാട്‌, ഫിറോസ്‌ ഹമീദ്‌, മുഹമ്മദ്‌ ഷരീഫ്‌ പി ടി, അബ്ദുല്ലത്തീഫ്‌ ഓമശ്ശേരി, മഹബൂബ അനീസ്‌ എന്നിവർ നിർവ്വഹിച്ചു.

Advertisment