Advertisment

കുവൈറ്റിൽ പ്രവാചക പ്രകീർത്തന ഗാന മത്സരം വെള്ളിയാഴ്ച രാവിലെ 9 മുതൽ

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്‌ സിറ്റി:  കേരള ഇസ്ലാമിക്‌ ഗ്രൂപ്പ്‌ (കെ ഐ ജി കുവൈറ്റ്‌) നടത്തി കൊണ്ടിരിക്കുന്ന 'മുഹമ്മദ്‌ നബി കാലം തേടുന്ന പ്രവാചകൻ' എന്ന പ്രചാരണ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രവാചക പ്രകീർത്തന ഗാന മത്സരം നവംബർ 15 വെള്ളിയാഴ്ച 9 മണി മുതൽ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Advertisment

അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കുന്ന പരിപാടിയിൽ 15 വയസ്സിനു താഴെയുള്ള കുട്ടികൾ, 15 വയസ്സിനു മുകളിൽ ഉള്ള പുരുഷന്മാർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിൽ ആയിരിക്കും മത്സരങ്ങൾ.

ഇന്ന് വൈകുന്നേരം 5 മണി വരെ www.kigkuwait.com എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരം. രജിസ്റ്റർ ചെയ്യുന്ന ആളുകളുടെ എണ്ണം കണക്കിലെടുത്ത്‌ സ്ക്രീനിംഗ് നടത്തുന്നതാണെന്ന് സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു.

വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസ് സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് 65614613, 60992324 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment