Advertisment

നാസർ പരദേശി മറക്കാനാവാത്ത വ്യക്തിത്വത്തിന്റെ ഉടമ- കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.എം.ഐ. മേത്തർ

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബൈ: യു.എ.ഇ.യിലെ സാമൂഹ്യ - രാഷ്ടീയ, സാംസ്കാരിക- കലാരംഗങ്ങളിലെ സജിവ പ്രവർത്തകൻ നാസർ പരദേശി മറക്കാനാവാത്ത വ്യക്തിത്വത്തിന്റെ ഉടമയാണെന്ന് കെ.പി.സി.സി. ജനറൽ സെക്രടറി, അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ വൈസ് പ്രസിഡണ്ട് കെ.എം.ഐ. മേത്തർ അഭിപ്രായപ്പെട്ടു.

Advertisment

കലാപരിപാടികളും, ജീവ കാരുണ്യ പ്രവർത്തനവും ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുകയും അത് കൊണ്ട് മറ്റുള്ളവർക്ക് ഗുണകരമാക്കുവാൻ അദ്ദേഹത്തിന്റെ പ്രവർത്തനം കൊണ്ട് സാധിച്ചുവെന്നും, ഒരു വട്ടം പരിചയപ്പെട്ടയാൾ ഒരിക്കലും അദ്ദേഹത്തെ മറക്കില്ലെന്ന് ദുബായിൽ നടന്ന അനുസ്മരണ യോഗത്തിൽ മേത്തർ പറഞ്ഞു.

പുന്നക്കൻ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി.സി.ദുബൈ കമ്മിറ്റി പ്രസിഡണ്ട് എളേറ്റിൽ ഇബ്രാഹിം, ഷീല പോൾ, നാരായണൻ വിളയംങ്കോട്, ഇബ്രാഹിം മുർച്ചാണ്ടി,

നദീർ കാപ്പാട്, ജാക്കി റഹ് മാൻ, അബുൽ അസീസ് ദീവ, അബ്ദുല്ല ചേറ്റുവ ,പോൾ ജോസഫ്, സി.പി.ജലീൽ, ടി.പി.അശറഫ്, ഫൈസൽ കെ.മുഹമ്മദ്, കോശി, ഷാജി തിരുവനന്തപുരം, കെ.ടി.പി.ഇബ്രാഹിം, കെ.വി.ഫൈസൽ, നാസർ പരദേശിയുടെ മരുമകൻ അബ്ദുൽ സലാം എന്നിവർ അനുസ്മരിച്ചു സംസാരിച്ചു.

Advertisment