Advertisment

കല കുവൈറ്റ് അബ്ബാസിയ ഫഹാഹീൽ മേഖല മാതൃഭാഷ സമിതികൾ രൂപീകരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് കഴിഞ്ഞ 29 വർഷമായി നടത്തി വരുന്ന സൗജന്യ മാതൃഭാഷ പഠന പരിപാടിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി അബ്ബാസിയ മേഖലയിലും ഫഹാഹീൽ മേഖലയിലും മേഖല മാതൃഭാഷ സമിതികൾ രൂപീകരിച്ചു.

Advertisment

publive-image

അബ്ബാസിയ കല സെന്ററിൽ മേഖല ആക്ടിങ് പ്രസിഡന്റ് പവിത്രന്റെ അധ്യക്ഷതയിൽ നടന്ന സമിതി രൂപീകരണ യോഗത്തിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി ടികെ സൈജു മാതൃഭാഷ പ്രവർത്തനങ്ങൾ വിശദീകരിച്ചു. യോഗത്തിൽ മാതൃഭാഷ ജനറൽ കൺവീനർ അനീഷ് കല്ലുങ്കൽ ഈ വർഷത്തെ സമിതിയുടെ പാനൽ അവതരിപ്പിച്ചു. 25 അംഗ മേഖല മാതൃഭാഷ സമിതിയും 9 അംഗ വോളന്റിയർ ഗ്രൂപ്പും തിരഞ്ഞെടുത്തു.

അബ്ബാസിയ മേഖല കൺവീനറായി കിരൺ കെകെയും ജോയിന്റ് കൺവീനർമാരായി സാബു പിഎസ്, ബിജു എകെ എന്നിവരെയും, വോളന്റിയർ കൺവീനറായി നിഷാന്ത് ജോർജിനേയും യോഗം തിരഞ്ഞെടുത്തു. അബ്ബാസിയ മേഖല ആക്ടിങ് സെക്രട്ടറി ജിജി ജോർജ് സ്വാഗതം ആശംസിച്ച ചടങ്ങിന് മേഖല മാതൃഭാഷ സമിതി കൺവീനർ കിരൺ നന്ദി രേഖപ്പെടുത്തി. കലയുടെ മുതിർന്ന അംഗം സാം പൈനുംമൂട് സമിതിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

മംഗഫ് കല സെന്ററിൽ വെച്ചു നടന്ന ഫഹാഹീൽ മേഖല മാതൃഭാഷ സമിതി രൂപീകരണ യോഗത്തിൽ മാതൃഭാഷ സമിതി ജനറൽ കൺവീനർ അനീഷ് കല്ലുങ്കൽ മാതൃഭാഷ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.

publive-image

കല കുവൈറ്റ് ഫഹാഹീൽ മേഖല പ്രസിഡന്റ് സജീവ് എബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തിൽ കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി രജീഷ് സി നായർ ഈ വർഷത്തെ സമിതി അംഗങ്ങളുടെ പാനൽ അവതരിപ്പിച്ചു. രവീന്ദ്രൻ പിള്ള കൺവീനറായും ലിയോ സണ്ണി, ശ്രീജിത്ത് എന്നിവർ ജോയിന്റ് കൺവീനർമാരുമായുള്ള 13 അംഗ മാതൃഭാഷ സമിതിയെ യോഗം തിരഞ്ഞെടുത്തു.

കേന്ദ്ര മാതൃഭാഷ സമിതി കൺവീനർ അനിൽ കുക്കിരി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കല കുവൈറ്റ് ഫഹാഹീൽ മേഖല സെക്രട്ടറി സ്വാഗതം ആശംസിച്ച യോഗത്തിന് മേഖല മാതൃഭാഷ സമിതി കൺവീനർ രവീന്ദ്രൻ പിള്ള നന്ദി പറഞ്ഞു.

ഈ വർഷത്തെ അവധിക്കാല ക്ലാസ്സുകൾ ജൂൺ ആദ്യവാരം ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 60466002, 50315696 (അബ്ബാസിയ), 65092366, 51698636 (ഫഹാഹീൽ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment