Advertisment

കല കുവൈറ്റ് അബു ഹലീഫ മേഖല വയലാർ കവിതകളുടെ ആസ്വാദനം സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ് സിറ്റി:  കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബുഹലീഫ മേഖല കമ്മിറ്റി യുടെ നേതൃത്വത്തിൽ വയലാർ കവിതകളുടെ ആസ്വാദനം സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് നാസർ കടലുണ്ടിയുടെ അധ്യക്ഷതയിൽ അബു ഹലീഫ കല സെന്ററിൽ വച്ചുനടന്ന ആസ്വാദന പരിപാടി മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ചീഫ് കോ-ഓർഡിനേറ്റർ ജെ സജി ഉത്‌ഘാടനം ചെയ്തു.

Advertisment

publive-image

അബുഹലീഫ മേഖല എസ്‌സിക്യുട്ടീവ് അംഗം മണിക്കുട്ടൻ വയലാർ കവിതകളുടെ ആസ്വാദന കുറിപ്പ് അവതരിപ്പിച്ചു. കല കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ , ആക്ടിങ് ജനറൽ സെക്രട്ടറി രജീഷ് സി നായർ, സാഹിത്യ വിഭാഗം സെക്രട്ടറി ആശാലത ബാലകൃഷ്ണൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

മേഖലയിലെ കലാകാരൻമാർ പാടിയ വയലാറിന്റെ കവിതകളും സിനിമാഗാനങ്ങളും സദസിന് ആസ്വാദ്യകരമായി. പരിപാടിയിൽ നൂറ്റമ്പത്തോളം ആളുകൾ പങ്കെടുത്തു. മേഖലയിലെ ലൈബ്രറിയിലേക്ക് വിവിധ യൂണിറ്റുകൾ നൽകിയ പുസ്തകങ്ങൾ ചടങ്ങിൽവെച്ചു കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വിനിത കുക്കിരി, എംപി മുസഫർ, പ്രജോഷ്, മേഖല സെക്രട്ടറി ജിതിൻ പ്രകാശ്, മേഖല പ്രസിഡന്റ് നാസർ കടലുണ്ടി, മേഖല എസ്‌സിക്യൂട്ടീവ് അംഗം ഷിജിൻ തുടങ്ങിയവർ ഏറ്റുവാങ്ങി.

publive-image

ചടങ്ങിൽ കലയുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ മേഖല കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിക്ക് അബു ഹലീഫ മേഖല സെക്രട്ടറി ജിതിൻ പ്രകാശ് സ്വാഗതവും മേഖല എസ്‌സിക്യൂട്ടീവ് അംഗം ഷിജിൻ നന്ദിയും പറഞ്ഞു.

Advertisment