Advertisment

കല കുവൈറ്റിന്റെ നേതൃത്വത്തില്‍ ബഷീറിയൻ ഓർമ്മകളുമായി ‘ആ മാങ്കോസ്റ്റിൻ ചോട്ടിൽ’

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ് സിറ്റി:  കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മൺ‌മറഞ്ഞുപോയ പ്രശസ്ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾ പങ്കിട്ടുകൊണ്ട് ‘ആ മാങ്കോസ്റ്റിൻ ചോട്ടിൽ’ എന്ന പേരിൽ സാഹിത്യ സദസ്സ് സംഘടിപ്പിച്ചു. മംഗഫ് കല സെന്ററിൽ വെച്ചു നടന്ന പരിപാടി പങ്കാളിത്തം കൊണ്ടും ചർച്ചകൾ കൊണ്ടും സമ്പുഷ്ടമായി.

Advertisment

കാലത്തെ അതിജീവിച്ച എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ലോക കേരള സഭ...ാംഗവും പ്രമുഖ സാഹിത്യ സാംസ്കാരിക പ്രവർത്തകനുമായ സാം പൈനുംമൂട് പറഞ്ഞു.

publive-image

കല കുവൈറ്റ് ഫഹാഹീൽ മേഖല പ്രസിഡന്റ് സജീവ് എബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ‘ബഷീറിന്റെ പെണ്ണുങ്ങൾ’ എന്നവിഷയത്തിൽ മംഗഫ് ഈസ്റ്റ് യൂണിറ്റ് അംഗം ലിജ ചാക്കോയും, ‘ബഷീർ: ജീവിതം, സാഹിത്യം’ എന്ന വിഷയത്തിൽ കല കുവൈറ്റ് ഫഹാഹീൽ മേഖല എക്സിക്യുട്ടീവ് അംഗം ജയകുമാർ സഹദേവനും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

കല കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, സാഹിത്യ വിഭാഗം സെക്രട്ടറി ആശ ബാലകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്നു നടന്ന ചർച്ചയിൽ ബിനോയി തോമസ്, റിയാസ്, നാഗനാഥൻ, മണികണ്ഠൻ വട്ടംകുളം, ഷെറിൻ ഷാജു, ശിവപ്രസാദ് എന്നിവർ പങ്കെടുത്തു. കല കുവൈറ്റ് ഫഹാഹീൽ മേഖല സെക്രട്ടറി ഷാജു വി ഹനീഫ് സ്വാഗതം പറഞ്ഞ പരിപാടിക്ക് മേഖല എക്സിക്യുട്ടീവ് അംഗവും സാഹിത്യ വിഭാഗം ചുമതലക്കാരനുമായ സുരേഷ് കുമാർ എൽ‌എസ് നന്ദി രേഖപ്പെടുത്തി.

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പൂവൻ‌പഴം’ എന്ന കൃതിയെ ആസ്പദമാക്കി ഫഹാഹീൽ മേഖല പ്രസിഡന്റ് സജീവ് എബ്രഹാം അണിയിച്ചൊരുക്കി ബാലവേദി പ്രവർത്തകരായ ഋഷി പ്രസീദ്, ഫാത്തിമ ഷാജു എന്നിവർ അവതരിപ്പിച്ച സ്കിറ്റും, ബഷീറിനെ കുറിച്ചുള്ള ഡ്യോക്യുമെന്ററി പ്രദർശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

സൈഗാൾ സംഗീതത്തിന്റെ പശ്ചാതലത്തിൽ ഗ്രാമഫോണും, ചാരുകസേരയും, കണ്ണടയും, കട്ടൻ‌ചായയും, പുസ്തകങ്ങളുമൊക്കെയായി ഒരുക്കിയ വേദി വേറിട്ട അനുഭവമായി. ബഷീർ കൃതികളുടെ പുറംചട്ടകളുടെ ചിത്രങ്ങൾ കൊണ്ട് ഒരുക്കിയ പ്രദർശനവും ഏറെ ശ്രദ്ദേയമായി.

Advertisment