Advertisment

കല കുവൈറ്റ്‌ ഫഹാഹീൽ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നാട്ടുചന്ത സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്‌ സിറ്റി:  കല കുവൈറ്റ്‌ ഫഹാഹീൽ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നാട്ടുചന്ത സംഘടിപ്പിച്ചു. എന്റെ കൃഷി വിത്ത് വിതരണത്തോടനുബന്ധിച്ചു മംഗഫിൽ സംഘടിപ്പിച്ച പരിപാടി വ്യത്യസ്തത കൊണ്ടും, പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

Advertisment

publive-image

മണ്മറഞ്ഞു പോയ കാർഷിക സംസ്കാരം പുതു തലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ കാർഷിക സാമഗ്രികളുടെയും , പഴയകാല വീട്ടുപകരണങ്ങളുടെയും പ്രദർശനം, പച്ചക്കറി വിപണനം, കല കുവൈറ്റ്‌ അംഗങ്ങൾ വീടുകളിൽ തയ്യാറാക്കിയ നാടൻ പലഹാരങ്ങളുടെ വിൽപ്പന എന്നിവ ചടങ്ങിന് മാറ്റു കൂട്ടി.

കല കല കുവൈറ്റ്‌ മേഖലാ പ്രസിഡന്റ് സജീവ് എബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി ടി.കെ സൈജു ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി രജീഷ് സി നായർ വിത്ത് വിതരണം നിർവഹിച്ചു.

എന്റെ കൃഷി ചീഫ് കോഡിനേറ്റർ പി. ബി.സുരേഷ്, കല കുവൈറ്റ് കേന്ദ്രകമ്മറ്റി അംഗം ഡോ. വി.വി.രംഗൻ തുടങ്ങിയവർ സംസാരിച്ചു. ഫഹാഹീൽ മേഖലാ സെക്രട്ടറി ഷാജു വി ഹനീഫ് സ്വാഗതമാശംസിച്ച ചടങ്ങിന് എന്റെ കൃഷി മേഖലാ കൺവീനർ സലീൽ ഉസ്മാൻ നന്ദി പറഞ്ഞു.

Advertisment