Advertisment

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല കുവൈറ്റിന്റെ രണ്ടാം ഗഡു 10 ലക്ഷം രൂപ കൈമാറി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ് സിറ്റി:  കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് കേരളത്തിലുണ്ടായ പ്രകൃതി ദുരന്തങ്ങളിൽപെട്ടവർക്ക് ആശ്വാസം പകരുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടാമത്തെ ഗഡു 10 ലക്ഷം രൂപയുടെ രേഖകൾ മുഖ്യമന്ത്രിക്ക് കൈമാറി.

Advertisment

കല കുവൈറ്റ് മീഡിയ സെക്രട്ടറി അസഫ്, കേന്ദ്രക്കമ്മിറ്റി അംഗം സജി തോമസ് മാത്യു, അബ്ബാസിയ മേഖലാ കമ്മിറ്റിയംഗം ശ്രീകുമാർ വല്ലന, ഫഹാഹീൽ സെൻട്രൽ യൂണിറ്റ് കൺ‌വീനർ അരവിന്ദൻ, കല കുവൈറ്റ് അംഗം ജിസ്‌ന എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്‌.

publive-image

ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങളിലേക്ക് തുക സമാഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും കൂടുതൽ തുക ഉടൻ കൈമാറുമെന്നും ഭാരവാഹികൾ അറിയിച്ചു.സംസ്ഥാനം പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളിലെല്ലാം പ്രതിരോധ പ്രവർത്തനങ്ങളിൽ കല കുവൈറ്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും തുടർന്നും സഹകരണങ്ങൾ ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ട് ഘട്ടങ്ങളിലായി 20 ലക്ഷം രൂപയാണ് ഇത് വരെ കല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ഈ വർഷത്തെ ഓണാഘോഷ പരിപാടി മാറ്റി വെച്ച് കൊണ്ട് അതിന് ചിലവാകുന്ന തുക കൂടി ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറുന്നതിന് കല തീരുമാനിച്ചിരുന്നു.

Advertisment