Advertisment

റിപ്പബ്ലിക് ദിനത്തില്‍ ഐക്യദാർഢ്യ സദസ്സുമായി കല കുവൈറ്റ്

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ് സിറ്റി:  രാജ്യം 71-മത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ നാടിനെയാകെ അപകടാവസ്ഥയിലേക്ക് കൊണ്ടുപോകുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിനകത്തും പുറത്തും നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യപ്പെട്ടുകൊണ്ടും, ഭരണഘടന സംരക്ഷിക്കുക, പൌരത്വ ഭേദഗതി നിയമം പിൻ‌വലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മനുഷ്യ മഹാ ശൃംഖലക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മേഖല കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ സദസ്സുകൾ സംഘടിപ്പിച്ചു.

Advertisment

publive-image

അബ്ബാസിയ, ഫഹാഹീൽ, സാൽ‌മിയ, അബു ഹലീഫ എന്നീ നാല് മേഖലകളിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സിൽ ആയിരത്തോളം ആളുകള്‍ പങ്കെടുത്തു. കുവൈറ്റ് പ്രവാസ മേഖലയിലെ നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.

സദസ്സിൽ പങ്കെടുത്തവർ ഭരണഘടന സംരക്ഷണ പ്രതിജ്ഞയെടുത്താണ് പിരിഞ്ഞത്.

publive-image

കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സികെ നൗഷാദ്, മുന്‍‌ ഭാരവാഹി ടിവി ഹിക്‌മത്ത്, മലയാളം മിഷന്‍ ചീഫ് കോഡിനേറ്റര്‍ ജെ സജി, കല കുവൈറ്റ് മിന്‍‌ ഭാരവാഹി ആര്‍ നാഗനാഥന്‍ എന്നിവര്‍ യഥാക്രമം അബ്ബാസിയ, ഫഹാഹീല്‍, സാല്‍‌മിയ, അബു ഹലീഫ എന്നിവിടങ്ങളില്‍ ഐക്യദാര്‍ഡ്യ സദസ്സ് ഉദ്ഘാടനം ചെയ്തു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സത്താർ കുന്നിൽ, ശരീഫ് താമരശ്ശേരി (ഐ‌എം‌സിസി), ടിപി അൻ‌വർ (ജനത കൾച്ചുറൽ സെന്റർ), ഷെറിൻ ഷാജു, രമ അജിത്ത് (വനിതാവേദി കുവൈറ്റ്),

publive-image

രാജീവ് ജോൺ, ഉണ്ണി (കേരള അസോസിയേഷൻ), അനിൽ കുമാർ, രാജഗോപാൽ (പി‌പി‌എഫ്), എന്നിവരും കല കുവൈറ്റ് കേന്ദ്ര മേഖല ഭാരവാഹികളും സദസ്സുകളെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സികെ നൗഷാദ്, മുന്‍‌ ഭാരവാഹി ടിവി ഹിക്‌മത്ത്, മലയാളം മിഷന്‍ ചീഫ് കോഡിനേറ്റര്‍ ജെ സജി, കല കുവൈറ്റ് മിന്‍‌ ഭാരവാഹി ആര്‍ നാഗനാഥന്‍ എന്നിവര്‍ യഥാക്രമം അബ്ബാസിയ, ഫഹാഹീല്‍, സാല്‍‌മിയ, അബു ഹലീഫ എന്നിവിടങ്ങളില്‍ ഐക്യദാര്‍ഡ്യ സദസ്സ് ഉദ്ഘാടനം ചെയ്തു.

publive-image

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സത്താർ കുന്നിൽ (ഐ‌എം‌സിസി), ടിപി അൻ‌വർ (ജനത കൾച്ചുറൽ സെന്റർ), രമ അജിത്ത് (വനിതാവേദി കുവൈറ്റ്), രാജീവ് ജോൺ (കേരള അസോസിയേഷൻ), ഷെറിൻ ഷാജു (വനിതാവേദി കുവൈറ്റ്),

അനിൽ കുമാർ (പിപി‌എഫ്), ശരീഫ് താമരശ്ശേരി (ഐ‌എം‌സി‌സി), രാജഗോപാൽ (പി‌പി‌എഫ്), ഉണ്ണി (കേരള അസോസിയേഷൻ) എന്നിവര്‍ സദസ്സുകളെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

publive-image

Advertisment