Advertisment

കേരളാ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കല കുവൈറ്റ്‌ അഭിനന്ദിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ് സിറ്റി:  രാജ്യത്തെ മികച്ച നിയമസഭാ ‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട പി.ശ്രീരാമകൃഷ്ണനെ കല കുവൈറ്റ്‌ അഭിനന്ദിച്ചു‌. "ഐഡിയല്‍ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കര്‍" പുരസ്‌കാരത്തിനാണ് അദ്ദേഹം അര്‍ഹനായത്.

Advertisment

നിയമസഭയുടെ പ്രവർത്തനങ്ങളെ ജനങ്ങളുമായി അടുപ്പിക്കുന്ന പദ്ധതികൾ ആവിഷ്‌കരിച്ചതും, വിദ്യാർത്ഥികൾക്കായി പാർലമെന്റുകൾ, ഇ-നിയമസഭ, നിയമസഭ സമുച്ചയത്തിൽ സമ്പൂർണ്ണ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കിയത്‌ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ പരിഗണിച്ചാണ്

ലോക്സഭാ മുന്‍ സ്പീക്കര്‍ ശിവരാജ് പാട്ടീല്‍ അധ്യക്ഷനായ സമിതി അദ്ദേഹത്തെ ജേതാവായി തെരഞ്ഞെടുത്തത്.

അടുത്ത മാസം 20ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിക്കും. പുരസ്കാരലബ്ദിയിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നതായി‌ കല കുവൈറ്റ്‌ പ്രസിഡന്റ്‌ ജ്യോതിഷ്‌ ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ.നൗഷാദ്‌ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

--

Advertisment