Advertisment

കല കുവൈറ്റ് ഫിലിം സൊസൈറ്റി രണ്ടാമത് മൈക്രോ ഫിലിം ഫെസ്റ്റിവൽ സെപ്റ്റംബർ ആദ്യവാരം

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  കുവൈറ്റിലെ ചലച്ചിത്ര പ്രവർത്തകർക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള കല കുവൈറ്റ് ഫിലിം സൊസൈറ്റി രണ്ടാമത് സ്മാർട്ട്‌ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു.

Advertisment

publive-image

ചെറിയ ചലച്ചിത്രങ്ങളുടെ വലിയ ഉത്സവമായ മൈക്രോ ഫിലിം ഫെസ്റ്റിവൽ ഈ വർഷം സെപ്റ്റംബറിൽ ആദ്യവാരത്തിൽ നടക്കുമെന്ന് ഫിലിം സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു. പുർണ്ണമായും കുവൈറ്റിൽ ചിത്രീകരിച്ച ചിത്രങ്ങളാണു ഫെസ്റ്റിവലിൽ മത്സരത്തിനു പരിഗണിക്കുന്നത്.

കഴിഞ്ഞ വർഷം ആരംഭിച്ച ഫിലിം ഫെസ്റ്റിവലിന് മികച്ച പ്രതികരണമാണ് കുവൈറ്റ് പൊതുസമൂഹത്തിൽ നിന്നും ലഭിച്ചത്. ഫിലിം ഫെസ്റ്റിവലുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 51358822 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment