Advertisment

കല കുവൈറ്റ് 'മഴവില്ല് 2019' വിജയികളെ പ്രഖ്യാപിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ് സിറ്റി:  കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകളിലെ കുട്ടികൾക്കായി സംഘടിപ്പിച്ച മഴവില്ല് 2019 ചിത്ര രചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

Advertisment

നവംബർ 8 ന് സാൽ‌മിയ അൽ-നജാത്ത് സ്കൂളിൽ വെച്ച് നടന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി അബ്ബാസിയ ഭാവൻസ് സ്കൂൾ മഴവില്ല് 2019 ട്രോഫി കരസ്ഥമാക്കി.

publive-image

സീനിയർ വിഭാഗത്തിൽ നന്ദകൃഷ്ണൻ മുകുന്ദൻ (ഭാവൻസ്, അബ്ബാസിയ), ജൂനിയർ വിഭാഗത്തിൽ റെയ്‌ന മേരി ജോൺ (ഭാവൻസ്), സബ് ജൂനിയർ വിഭാഗത്തിൽ മഗതി മഗേഷ് (ഇന്ത്യ ഇന്റർ‌നാഷണൽ സ്കൂൾ, മംഗഫ്), കിന്റർഗാർഡൻ വിഭാഗത്തിൽ മൻ‌ഹ മുഹമ്മദ് റിയാസ് (ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, അമ്മാൻ) എന്നിവർ നാല് വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളിലെ വ്യക്തിഗത വിജയികളായി.

സീനിയർ വിഭാഗത്തിൽ നേഹ ജിജു (ഗൾഫ് ഇന്ത്യൻ സ്കൂൾ, ഫഹാഹീൽ) രണ്ടാം സ്ഥാനവും, കാവ്യ സന്ധ്യ ഹരി (ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, അമ്മാൻ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ നിയ ജിജു (ഗൾഫ് ഇന്ത്യൻ സ്കൂൾ, ഫഹാഹീൽ), ലക്ഷ്മി നന്ദ മധുസൂദനൻ (ഭാവൻസ്, അബ്ബാസിയ) എന്നിവർ രണ്ടാം സ്ഥാനവും, ഫിദ ആൻസി (ഭാവൻസ്, അബ്ബാസിയ) മൂന്നാം സ്ഥാനവും നേടി.

സബ് ജൂനിയർ വിഭാഗത്തിൽ ഇഷിത സിംഗ് (ഡിപി‌എസ്, അഹ്‌മദി) രണ്ടാം സ്ഥാനവും കാതറിൻ എൽ‌സ ഷിജു (ഡിപി‌എസ്, അഹ്‌മദി),

വിഷ്ണു വിനയ് (ഡിപി‌എസ്, അഹ്‌മദി) എന്നിവർ മൂന്നാം സ്ഥാനവും നേടിയപ്പോൾ കിന്റർഗാർഡൻ വിഭാഗത്തിൽ റേച്ചൽ മസ്കരാനസ് (ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, അമ്മാൻ) രണ്ടാം സ്ഥാനവും, ജാസ്മിൻ ജോൺ മാത്യു (ഭാവൻസ്, അബ്ബാസിയ), അർ‌ണവ് ഷൈജിത്ത് (ഭാവൻസ്, അബ്ബാസിയ) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഇതുകൂടാതെ ഓരോ വിഭാഗങ്ങളിലെ പ്രോത്സാഹന സമ്മാനങ്ങളും ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ കല കുവൈറ്റ് വെബ്‌സൈറ്റിൽ (www.kalakuwait.com) ലഭ്യമാണ്.

Advertisment