Advertisment

കല കുവൈറ്റ് മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച: സ്തനാർബുദ രോഗനിർണ്ണയത്തിന് പ്രത്യേക സൌകര്യം

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ് സിറ്റി:  കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സാമൂഹ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം കുവൈറ്റിന്റെയും, ഇന്ത്യൻ ഡെന്റിസ്റ്റ്സ് അലൈൻസ് കുവൈറ്റിന്റെയും സഹകരണത്തോടെ നടത്തുന്ന വിപുലമായ മെഡിക്കൽ ക്യാമ്പ് ജൂൺ 21 വെള്ളിയാഴ്ച രാവിലെ 8 മുതൽ 12 മണി വരെ മംഗഫ് അൽ-നജാത്ത് സ്കൂളിൽ വെച്ച് നടക്കും.

Advertisment

publive-image

നേരത്തെ തന്നെ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മാത്രമായിരിക്കും മെഡിക്കൽ ക്യാമ്പിന്റെ പ്രയോജനം ലഭിക്കുക. ക്യാമ്പിൽ സ്തനാർബുദ രോഗനിർണ്ണയത്തിന് പ്രത്യേക സൌകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന്‌ സംഘാടകർ അറിയിച്ചു.

കൂടാതെ ഗൈനക്കോളജി, റേഡിയോളജി, ഇഎൻടി, കാർഡിയോളജി, പീഡിയാട്രിക്, ഡയബറ്റോളജി, ഓർത്തോ, ജനറൽ ഫിസിഷ്യൻ, ഡെർമറ്റോളജി, ഇന്റേണൽ മെഡിസിൻ, നേത്ര വിഭാഗം, ഡെന്റൽ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായുള്ള സേവനങ്ങൾ ക്യാമ്പിന്റെ ഭാഗമായി ലഭ്യമാണ്.

ക്യാമ്പിൽ പങ്കെടുക്കേണ്ടവർ www.kalakuwait.com എന്ന വെബ്‌സൈറ്റിലൂടെ പേരുകൾ രജിസ്റ്റർ ചെയ്ത് അഡ്മിഷൻ ഉറപ്പാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 51698636 (ഫഹാഹീൽ), 65517529 (അബു ഹലീഫ), 66924313 (സാൽമിയ), 60486967 (അബ്ബാസിയ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment