Advertisment

കുവൈറ്റ് കരിമ്പൊളി പാട്ടുകൂട്ടം പ്രവർത്തനോദ്ഘാടനം നടന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ് സിറ്റി: കുവൈറ്റിൽ തുടക്കം കുറിക്കുന്ന നാടൻപാട്ട് കൂട്ടായ്മയായ കരിമ്പൊളി പാട്ടുകൂട്ടം കുവൈറ്റിന്റെ പ്രവർത്തനോദ്ഘാടനം ജൂൺ 21 വെള്ളിയാഴ്ച്ച അബ്ബാസിയ പോപ്പിന്സ് ഹാളിൽ വച്ച് നടന്നു. സന്ദീപ് ചങ്ങനാശേരിയുടെ അദ്യക്ഷതയിൽ കൂടിയ ഉദ്ഘാടന സമ്മേളനത്തിൽ  എബി മാത്യൂ സ്വാഗതം അറിയിക്കുകയും അരുൺ നാഗമണ്ഡലം (നോട്ടം ഷോർട്ട് ഫിലിം ഫെസ്സിവൽബെസ്റ്റ് ആക്ടർ അവാർഡ് ജേതാവ്) പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു.

Advertisment

publive-image

സക്കീർ പുത്തൻപാലത്ത് ലോഗോ പ്രകാശനവും മുബാറക് കമ്പത്ത്ര് ഷോ കാർഡ് പ്രകാശനവും നടത്തി. ബാബു ഫ്രാൻസിസ് മുഖ്യാതിഥിയായെത്തിയ യോഗത്തിൽ ഷാഹിൻ മൻസാർ, മണിക്കുട്ടൻ എടക്കാട്ട്, സുജാത ഹരിദാസ്, അൻസാർഖാൻ, സിന്ദു വീണ, രാജേഷ് കാരയ്ക്കാട്, പ്രേം രാജ്, അക്ബർ കുളത്തൂപ്പുഴ, പ്രകാശ് ചിറ്റാഴത്ത്, ബിജു ഭവൻസ് എന്നിവർ ആശംസകളും അരുൺ ജിത്ത് കൃതജഞതയും അർപ്പിച്ചു.

publive-image

തുടർന്ന് കരിമ്പൊളി പാട്ടുകൂട്ടം അവതരിപ്പിച്ച നാട്ടറിവ് പാട്ടുകളും വേദിയിൽ അരങ്ങെറി.

publive-image

publive-image

publive-image

publive-image

publive-image

Advertisment