Advertisment

കുവൈറ്റിൽ കരോൾ ഗാനസന്ധ്യയൊരുക്കി 'ഗ്ലോറിയ ഇൻ ഏക്ഷൽസിസ് ഡേയോ - 2019'

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  ക്രിസ്തുമസ് വിളംബരമറിയിച്ച്‌ 'മെൻസ് വോയിസ്ആൻഡ് കോറൽ സൊസൈറ്റി'യുടെ ആഭിമുഖ്യത്തിൽ 19-ാമത്കരോൾ ഗാനസന്ധ്യ ഡിസംബർ 6-ാം തീയതി വൈകിട്ട് 6.30ന്അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ആഡിറ്റോറിയത്തിൽനടത്തപ്പെട്ടു.

Advertisment

publive-image

പരിശീലകൻ അജിത് ബാബു പാശ്ചാത്യ-പൗരസ്ത്യഗാനങ്ങൾക്ക് നേതൃത്വം നൽകി. എൺപതോളം ഗായക സംഘാംഗങ്ങൾ അടങ്ങിയ ഗായകസംഘത്തിന്റെ ഗാനാലാപനം വിവിധ ഭാഷക്കാരായ നൂറുകണക്കിന്സംഗീത പ്രേമികളുടെ മനം കവർന്നു. മുപ്പതോളം കുട്ടികൾ അടങ്ങിയ ജൂനിയർ ഗായക സംഗത്തിന്റെ ഗാനങ്ങൾ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി.

publive-image

സെന്റ് പീറ്റേഴ്സ് സി.എസ്.ഐ സഭയുടെ വികാരി റവ. തോമസ് കെ. പ്രസാദ് പ്രാർത്ഥിച്ചു തുടങ്ങിയ കരോൾ ഗാനസന്ധ്യയിൽ സെൻറ്ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ അസി. വികാരി റവ. ഫാ. ലിജു കെ. പൊന്നച്ചൻ ക്രിസ്തുമസ്ദൂത്നൽകി.

കഴിഞ്ഞ 19 വർഷങ്ങളായി ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഗീതത്തിലൂടെ നടത്തിവരുന്ന ഗായകസംഘത്തിനു ദി ലൈറ്റ്ഹൌസ് ചർച്ച് സീനിയർ പാസ്റ്റർ ജെറാൾഡ് ഗോൽബെക്ക്ആശംസകൾ അറിയിച്ചു.

publive-image

ഗായകസംഘത്തിന്റെ 20-ാം വാർഷിക ആഘോഷങ്ങളുടെ തുടക്കം കോമൺ കൌൺസിൽ പ്രസിഡന്റ് റവ. ഇമ്മാനുവേൽ ബി. ഗരീബ്,ഗായകസംഘം സ്ഥാപക അംഗങ്ങൾ, സീനിയർ ഗായകസംഘാംഗങ്ങൾ, ഭാരവാഹികൾ എന്നിവർ ചേർന്നു തിരിനാളങ്ങൾ തെളിച്ച് ഉത്‌ഘാടനം ചെയ്തു.

Advertisment