Advertisment

കാസറഗോഡ് ജില്ലാ അസ്സോസിയേഷൻ കുവൈത്ത് ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത്:  കേഫാക് ജില്ലാ തല ഫുട്ബോൾ ടൂർമെന്റിൽ പങ്കെടുക്കുന്ന കാസറഗോഡ് ജില്ലാ അസ്സോസിയേഷൻ ടീമിന്റെ ജേഴ്‌സി പ്രകാശനം മുഖ്യ സ്പോൺസർ കൂടി ആയ ബദർ അൽ സമ മെഡിക്കൽ സെന്റര് മാനേജർ അബ്ദുൽ റസാഖ് ടീം ക്യാപ്റ്റൻ സജേഷിന്‌ കൈമാറി നിർവഹിച്ചു.

Advertisment

publive-image

കെ ഇ എ പ്രസിഡന്റ് സത്താർ കുന്നിൽ അദ്യക്ഷത വഹിച്ച ചടങ്ങ് സംഘടനാ ചെയർമാൻ എൻജിനീയർ അബൂബക്കർ ഉത്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി സലാം കളനാട്, ട്രെഷറർ രാമകൃഷ്ണൻ, ഓർഗനൈസിംഗ് സെക്രട്ടറി നളിനാക്ഷൻ, ടീം മാനേജർ കബീർ തളങ്കര, ടീം കൊച്ച സുമേഷ്, കോർഡിനേറ്റർ ഷാനവാസ് ഹൈതം. അസിസ്റ്റൻഡ് മാനേജർ കമറുദ്ധീൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഈ മാസം 24 നാണു കെ ഇ എ ടീം മത്സരത്തിനിറങ്ങുന്നത്.

Advertisment