Advertisment

'കാസറഗോഡ് ഉത്സവ് 2018' പോസ്റ്റർ പ്രകാശനം ചെയ്തു

New Update

കുവൈറ്റ്:  കുവൈറ്റിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസറഗോഡ് എക്സ്പാറ്റ്‌സ് അസോസിയേഷന്റെ നവംബർ 30ന് വെള്ളിയാഴ്ച വൈകുന്നേരം 2 മണി മുതൽ ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വിപുലമായ പരിപാടികളോടെ നടക്കുന്ന പതിനാലാം വാർഷിക ആഘോഷം കാസറഗോഡ് ഉത്സവ് 2018 ന്റെ പോസ്റ്റർ പ്രകാശനം എക്സീർ ഹോസ്പിറ്റൽ സി ഇ ഓ ഖലീൽ അടൂർ കെ ഇ എ പേട്രൺ അപ്സര മഹ്മൂദിന് നൽകി പ്രകാശനം ചെയ്‌തു.

Advertisment

publive-image

പ്രസിഡന്റ് സത്താർ കുന്നിൽ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ജനറല്‍ സെക്രട്ടറി സലാം കളനാട് സ്വാഗതം ആശംസിച്ചു. 35 വർഷക്കാലമായി കുവൈറ്റിൽ താമസിക്കുന്ന കാസറഗോഡ് ജില്ലാ അസോസിയേഷൻ അംഗങ്ങളായവരെ ചടങ്ങിൽ വെച്ച് ആദരിക്കാനും തീരുമാനിച്ചതായി യോഗം അറിയിച്ചു.

ആഘോഷ പരിപാടിൾ കുട്ടികൾക്കുള്ള കളറിംഗ് മത്സരത്തോടെ ആരംഭിക്കും, എൽ കെ ജി മുതൽ പത്താം ക്‌ളാസ് വരെയുള്ള കുട്ടികൾക്കുള്ള കളറിംഗ് മത്സരത്തിൽ പേര് രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ സലാം കളനാട് - 66617359 , സുരേഷ് കൊളവയൽ - 66980868 എന്നിവരെ ബന്ധപ്പെടെണ്ടതാണ്. കെ ഇ എ അംഗങ്ങൾക്കായി കഥ , കവിത മത്സരങ്ങളും പൊതുജനങ്ങൾക്കായി ലേഖന മത്സരവും സംഘടിപ്പിക്കുന്നു, താല്പര്യമുള്ളവർ ഹമീദ് മധുരിനെ - 50247644 ബന്ധപ്പെടുക.

അന്തരിച്ച പ്രശസ്ത നടൻ കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ പാടി പ്രവാസ ലോകത്തു വൈറൽ ആക്കിയ പ്രശസ്ത നാടൻ പാട്ട് ഗായകനും കോമഡി ഉത്സവം ഫെയിമുമായ കെ കെ കോട്ടിക്കുളം മാപ്പിളപ്പാട്ട് രംഗത്തെ പുത്തൻ താരോദയം ഫിറോസ് നാദാപുരം കെ ഇ എ ബാന്‍ഡിലെ കലാകാരന്മാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഗാനമേള, ഒപ്പന, തിരുവാതിരക്കളി, നൃത്തനൃത്യങ്ങൾ, സിനിമാറ്റിക് ഡാൻസ്, സ്കിറ്റ് തുടങ്ങിയ ആകർഷകമായ കലാപരിപാടികൾ കാസറഗോഡ് ഉത്സവിന് മാറ്റുകൂട്ടും.

Advertisment