Advertisment

കുറവിലങ്ങാട് ദേവമാതാ കോളേജ് അലുംനി അസോസിയേഷൻ കുവൈറ്റ് ചാപ്റ്റർ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  കുറവിലങ്ങാട് ദേവമാതാ കോളേജ് അലുംനി അസോസിയേഷൻ (കെ.ഡി.എം.സി.എ.കുവൈറ്റ് ചാപ്റ്റർ) ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു.

Advertisment

publive-image

ജനുവരി 10 ആം തിയ്യതി ഹൈ - ഡെയ്ൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷ പരിപാടി ലോക കേരള സഭാ അംഗം ബാബു ഫ്രാൻസിസ് ഉദ്‌ഘാടനം ചെയ്തു.

publive-image

പ്രസിഡന്റ് ജോൺസൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജോബി ജോസഫ് സ്വാഗതം ആശംസിച്ചു. വിവാഹത്തിന്റെ 25ആം വാർഷികം ആഘോഷിക്കുന്ന ടോമി ഐക്കരേറ്റിനെയും കുടുംബത്തെയും യോഗത്തിൽ വച്ച് ആദരിച്ചു.

കെ.ഡി.എം.സി.എ യിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും മെലഡി ഓർക്കസ്ട്ര അവതരിപ്പിച്ച ഗാനമേളയും പരിപാടിക്ക് മാറ്റ് കൂട്ടി.

publive-image

പ്രോഗ്രാം ജനറൽ കൺവീനർ ജെയ്സൺ ജോസഫ് നന്ദി പറഞ്ഞു. ആശംസകൾ അർപ്പിച്ചു സിവി പോൾ, ബോബി പാറ്റാനി, സുഭാഷ് മാത്യു, ഡയാന മാത്യു എന്നിവർ സംസാരിച്ചു. ഡയാന മാത്യു പ്രോഗ്രാം നിയന്ത്രിച്ചു.

Advertisment