Advertisment

കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ (കിയ്യ) കുവൈറ്റ്

New Update

കുവൈറ്റ്:  കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ സംഘടനയായ ,കണ്ണൂർ എക്സ് പാറ്റ്സ് അസോസിയേഷൻ 2012 ലാണ് നിലവിൽ വന്നത്. തുടക്കത്തിൽ 100-ൽ താഴെ മെമ്പറുമായി തുടങ്ങിയ സംഘടന ഇന്ന് അതിന്റെ അഞ്ചാം വാർഷികത്തിലേക്ക് കടന്നു ചെല്ലുകയാണ്.

Advertisment

കൊഴിഞ്ഞു പോയ ഓരോ വർഷവും ചാരിറ്റി പ്രവർത്തനമായിരുന്നു സംഘടനയുടെ മുഖ്യ അജണ്ട. വിവിധ മേഖലകളിൽ പാവപ്പെട്ടവരെയും രോഗികളെയും കണ്ടെത്തി അവരെ കഴിവിന്റെ പരമാവധി സഹായിക്കാൻ സംഘടനയ്ക്ക് കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. അതിലുപരി മറ്റ് രീതിയിലുള്ള സന്നദ്ധ പ്രവർത്തനങ്ങളിൽ സംഘടനയുടെ പങ്കാളിത്വം എന്നും നന്മൾ ഉറപ്പ് വരുത്താറുണ്ട്.

publive-image

ജാതി, മത, രാഷ് ട്രീയ വ്യത്യാസമില്ലാതെ എല്ലാ മേഖലകളിലെയും ജനങ്ങളുമായും, കുവൈറ്റിലെ മറ്റ് സംഘടനകളുമായും കണ്ണൂർ എക്സ് പാറ്റ്സ് അസോസിയേഷന് അഭേദ്യമായ ബദ്ധമാണ് ഉള്ളത്. ഓണം ബക്രീദ് ക്രിസ്മസ് എന്നിവ വരുന്ന സമയങ്ങളിൽ എല്ലാവരെയും പങ്കെടുപ്പിച്ച് കൊണ്ട് നല്ല രീതിയിലുള്ള കുടുംബ സംഗമം പോലുള്ള പരിപാടികൾ സങ്കെടുപ്പിക്കാറുണ്ട്.

അത്തരം വേളകളിലെ ജനപങ്കാളിത്വം സംഘടനോടുള്ള അവരുടെ താൽപര്യം എടുത്തു പറയേണ്ടതാണ്. റമദാൻ സമയ കാലത്ത് മരുഭൂമിയിൽ ജോലി ചെയ്യുന്ന പാവങ്ങൾക്ക് ഒരു ദിവസത്തെ നോമ്പ് തുറ സംഘടിപ്പിക്കുകയും ചെയ്ത് വരുന്നു.

2018 ഓക്ടോബർ 26. ന് കുവൈറ്റിലെ അബ്ബാസിയ നോട്ടിംഗം ബ്രിട്ടിഷ് സ്കൂളിൽ വൈകുന്നേരം 4 മണി മുതൽ കണ്ണുർ എക്സ് പാറ്റ്സ് അസോസിയേഷന്റെ കോലത്ത് നാട് മഹോത്സവം 2018 നടത്തപ്പെടുന്നു. പ്രസ്തുത പരിപാടിയിൽ വൈത്തിന്റെ സ്വന്തം നാട്ടിൽ നിന്നും കലാവിരുന്ന് ഒരുക്കാൻ മിന്നും താരങ്ങൾ അരങ്ങിലെത്തുന്നു.

ചിഫ് ഗസ്റ്റ് ആയി വെള്ളിത്തിരയിലെ മിന്നും താരം  ലിയോണ ലിഷോയ്. ഇശലുകളുടെ രാജകുമാരൻ കണ്ണൂർ സലിമിന്റെ മകൾ സജീലാ സലിം, ഗാനമേളകളിൽ ഹരമായ് മാറിയ ഗായകൻ ഇഷാൻ ദേവ്, ചിരിയുടെ മാലപ്പടക്കത്തിന് തീ കൊളുത്തുന്ന മിമിക്രി താരം - ബിജു ഭാസ്ക്കർ  എന്നിവരും ഉണ്ടാക്കും.

അന്നേ ദിവസം 4 മണിക്കാണ് കുട്ടികളുടെ പാട്ട് മത്സരം കിയ സ്റ്റാർ സിങ്ങർ - 2018 പരിപാടി ആരംഭിക്കുന്നത്. അതിന് ശേഷം സാംസ്കാരിക സമ്മേളനം , ഡാൻസ് , ലൈവ് ഗാനമേള - തുടങ്ങിയ കലാവിരുന്നുകളും ഉണ്ടായിരിക്കുന്നതാണ്.

പ്രസ്സ് മീറ്റിംഗിൽ സംഘടനയുടെ പ്രസിഡൻറ് പുഷ്പരാജൻ, ജനറൽ സിക്രട്ടറി വിനയൻ അഴിക്കോട്, ചിഫ് പാട്രണ് ആന്റോ, eപ്രാഗ്രാം കൺവീനർ ഷാനു തലശ്ശേരി, പ്രാഗ്രാം വനിതാ കൺവീനർ ഷെറിൻ മാത്യൂ എന്നിവര്‍ പങ്കെടുത്തു.

Advertisment