Advertisment

കെ ഇ എ കുവൈറ്റ് കഥ, കവിത ലേഖന മത്സരം സംഘടിപ്പിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  കാസർകോഡ് എക്സ്പാട്രിയേറ്റ് അസ്സോസിയേഷൻ സാഹിത്യ വിഭാഗം കഥ, കവിത ലേഖന മത്സരം സംഘടിപ്പിക്കുന്നു. തെരെഞ്ഞെടുക്കുന്ന സൃഷ്ടികൾക്ക് 2018 നവംബർ 30 ന് ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടക്കുന്ന 'കാസറഗോഡ് ഉത്സവ് 2018' എന്ന പരിപാടിയിൽവെച്ച് സമ്മാനം നൽകും.

കഥ, മൂന്ന് പുറത്തിൽ കവിയാത്തതും കവിത, ഒരു പുറത്തിൽ കവിയാത്തതുമായ സ്വന്തം സൃഷ്ടിയായിരിക്കണം. ലേഖന വിഷയം, സോഷ്യൽമീഡിയ.

കഥ കവിത മത്സരങ്ങൾ കെ ഇ എ അംഗങ്ങൾക്കും ലേഖനം പൊതുജനങ്ങൾക്കും പങ്കെടുക്കാം. സൃഷ്ടികൾനവംബർ 25 ന് മുമ്പ് പേരും മോബൈൽ നംബറും വെച്ച് Keakwt@gmail.com എന്ന അഡ്രസ്സിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് ഹമീദ് മധൂർ - 50247644 നെ ബന്ധപ്പെടുക.

Advertisment