Advertisment

കെ ഇ എ കുവൈത്തിന്റെ ഫർവാനിയ ഏരിയ കമ്മിറ്റി നിലവിൽ വന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത്:  കാസറഗോഡ് എക്സ്പാർട്ടിയേറ്റ് അസോസിയേഷൻ കുവൈത്തിന്റെ ഫർവാനിയ ഏരിയ കമ്മിറ്റി നിലവിൽ വന്നു.  നാസർ പി എ അധ്യക്ഷത വഹിച്ചു. ജലീൽ ആരിക്കാടി സ്വാഗതം പറഞ്ഞു. കെ ഇ എ ചെയർമാൻ എഞ്ചിനീയർ അബൂബക്കർ ഉത്ഘാടനം ചെയ്തു.

Advertisment

publive-image

നളിനാക്ഷൻ ഒളവറ , രാമകൃഷ്ണൻ കള്ളാർ , അഷ്‌റഫ്‌ തൃക്കരിപ്പൂർ, മുനീർ കുണിയ അസീസ് തളങ്കര , കമറുദീൻ, ഹനീഫ പാലായ്, സുധൻ ആവിക്കര, കബീർ തളങ്കര, സത്താർ കൊളവയൽ , ഹസ്സൻ ബല്ല , മുഹമ്മദ്‌ കുഞ്ഞി സി എച്ച് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

റിട്ടേണീങ്ങ് ഓഫിസർമാരായ നാസർ പി എ അഷ്‌റഫ്‌ തൃക്കരിപ്പൂർ എന്നിവരുടെ നേതൃത്വത്തിൽ പ്രസിഡന്റ് ആയി ജലീൽ ആരിക്കാടി, ജനറൽ സെക്രട്ടറിയായി ഇക്ബാൽ പെരുമ്പട്ട, ട്രഷറർ അസർ കുമ്പള, ഓർഗനെസിങ്ങ് സെക്രട്ടറി അനിൽ ചീമേനി എന്നിവരെയും,

അഡവൈസറിമാർ സുരേഷ് കൊളവയൽ കമറുദ്ധീൻ സി, വൈസ് പ്രസിഡണ്ട്‌മാർ ഷുഹൈബ്, റഷീദ് പെരുമ്പട്ട, ജോയിന്റ് സെക്രട്ടറിമാർ ജിഫ്‌രി പുത്തൂർ ,ഫാറൂഖ് മാമിക, പ്രമോദ് ചീമേനി ഓഡിറ്റർ കമറുദ്ധീൻ സി എന്നിവരെയും തെരഞ്ഞെടുത്തു. ഇക്ബാൽ പെരുമ്പട്ട നന്ദിയും പറഞ്ഞു.

Advertisment