Advertisment

കുവൈത്തിൽ കെ ഇ എ റിഗ്ഗായ്‌ ഏരിയാ കമ്മിറ്റി നിലവിൽ വന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത്‌: കുവൈത്തിലെ കാസറഗോഡ്‌ ജില്ലക്കാരുടെ പൊതുവേദിയായ കാസറഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ റിഗ്ഗായ്‌ ഏരിയ 2020-21 വർഷത്തെ കമ്മിറ്റി നിലവിൽ വന്നു.

Advertisment

പ്രസിഡണ്ട്‌ റഹീം ആരിക്കാടിയുടെ അധ്യക്ഷതയിൽ ജനറൽ ബോഡിയോഗം സെട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സലാം കളനാട്‌ ഉൽഘടനം ചെയ്തു. അബ്ദുള്ള കടവത്ത്‌ പ്രവർത്തന റിപ്പോർട്ടും, അബ്ദുളള പൈക്ക സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

publive-image

സെട്രൽ കമ്മിറ്റി പ്രസിഡണ്ട്‌ സത്താർ കുന്നിൽ, സെക്രട്ടറി ഹനീഫ പാലായി, കമ്മിറ്റി അംഗങ്ങളായ മുഹമ്മദ്‌ ആറങ്ങാടി, ഹാരീസ്‌ മുട്ടുംന്തല, റസ്സാക്ക്‌ ചെമ്മനാട്‌, സത്താർ കൊളവയൽ, ഹമീദ്‌ എസ്‌എം, കുതുബുദ്ദീൻ, ഹംസ ബല്ല ഏരിയാ നേതാക്കളായ ഉസ്മാൻ അബ്ദുള്ള, ഹമീദ്‌ കെഎ സംമ്പന്ദിച്ചു.

നാസർ ചുള്ളിക്കര, കബീർ തളങ്കര തെരെഞ്ഞെടുപ്പ്‌ നിയന്ത്രിച്ചു. അബ്ദുള്ള കടവത്ത്‌ സ്വാഗതവും റഹീം ചെർക്കള നന്ദിയും പറഞ്ഞു.

ഭാരവാഹികളായി ഹമീദ്‌ മധൂർ, ഹംസ ബല്ല (അഡ്വസറി ബോർഡ്‌), റഹീം ആരിക്കാടി (പ്രസിഡണ്ട്‌), ഉസ്മാൻ അബ്ദുള്ള, അബ്ദുള്ള പൈക്ക, നാസർ സാസ്‌ (വൈസ്‌. പ്രസിഡണ്ട്‌) അബ്ദുള്ള കടവത്ത്‌ (ജനറൽ സെക്രട്ടറി), സത്താർ കൊളവയൽ,

മുനീർ ദേർജാൽ, സിദ്ദീക്ക്‌ ഷർക്കി (ജോ.സെക്രട്ടറി), റഹീം ചെർക്കള (ട്രഷറർ), പ്രദീപ്‌ സികെ (ഓർഗ. സെക്ര) എന്നിവരെ തെരെഞ്ഞെടുത്തു.

Advertisment