Advertisment

കേഫാക് യുണിമണി ഫുട്ബാള്‍ ലീഗ് മാമാങ്കത്തിന് ഇന്ന് തുടക്കം

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈത്ത് സിറ്റി: കേരള എക്സ്പാറ്റ്സ് ഫുട്ബാള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കേഫാക് യുണിമണി ഫുട്ബാള്‍ ലീഗ് സീസണിന് ഇന്ന് തുടക്കമാകും. വൈകുന്നേരം മിശ്രിഫിലെ പബ്ളിക് അതോറിറ്റി യൂത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കുവൈത്ത് മുന്‍ അന്താരാഷ്ട്ര ഫുട്ബാള്‍ താരങ്ങളായ ജാസിം യാഖൂബ് , മുഹമ്മദ്‌ അല്‍ സായര്‍, മുഹമ്മദ് ഖലീല്‍ ,അബ്ദുല്‍ അസീസ്‌ ഹസന്‍, അഡ്മിനിസ്ട്രീവ് ആന്‍ഡ് ഫിനാന്‍സ് ഡെപ്യൂട്ടി ഡയറക്ടറായ അലി മര്‍വി അല്‍ ഹദിയ എന്നീവര്‍ മുഖ്യാതിഥികളായിരിക്കും.

Advertisment

publive-image

ലീഗ് അടിസ്ഥാനത്തില്‍ നടക്കുന്ന കേഫാക് സോക്കര്‍ ലീഗില്‍ കുവൈത്തിലെ 18 ടീമുകളും മുപ്പത്തിയഞ്ച് വയസിനു മുകളിലുള്ള വെറ്ററന്‍സ് താരങ്ങള്‍ അണിനിരക്കുന്ന മാസ്റ്റേര്‍സ് ലീഗില്‍ പതിനെട്ട് ടീമുകളും മാറ്റുരക്കും.

നിലവിലെ ചാമ്പ്യന്മാരായ സോക്കര്‍ കേരളക്ക് പുറമെ അല്‍ ശബാബ് എഫ്.സി, ബ്ലാസ്റ്റേസ് കുവൈത്ത് എഫ്.സി, ബോഡി സോണ്‍ റൌദ എഫ്.സി, ബോസ്കോ ചാമ്പ്യന്‍സ് എഫ്.സി, സി.എഫ്.സി സാല്‍മിയ,സിയാസ്കോ എഫ്.സി, സിറ്റി ക്ലിനിക് ബിഗ്‌ ബോയ്സ് , കൂളന്റ് ബ്രദേര്‍സ് കേരള, ഫഹാഹീല്‍ ബ്രദേര്‍സ് , കേരള ചാലഞ്ചെര്‍സ് , കുവൈത്ത് കേരള സ്റ്റാര്‍സ്, മാക്ക് കുവൈത്ത് , സില്‍വര്‍ സ്റ്റാര്‍ എഫ്.സി, സ്പാര്‍ക്സ് എഫ്.സി , ടി.എസ്.എഫ്.സി , യുണൈറ്റഡ് ജോബ്സ് എം.ബി.എഫ്.സി, യംഗ് ഷൂട്ടേര്‍സ് അബ്ബാസിയ എന്നീ ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരിക്കുക.ഉത്ഘാടനത്തോട് അനുബന്ധിച്ച് ലീഗില്‍ പങ്കെടുക്കുന്ന ടീമുകള്‍ തമ്മില്‍ പത്ത് മിനിറ്റ് നീളുന്ന പ്രദര്‍ശന മത്സരമുണ്ടായിരിക്കും.

ഒമ്പത് മാസം നീളുന്ന സോക്കര്‍ മാമാങ്കം എല്ലാ വെള്ളിയാഴ്ചയും വൈകീട്ട് മൂന്ന് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് നടക്കുക. ഉത്ഘാടന ദിവസം നിലവിലെ ചാമ്പ്യന്മാരായ സോക്കര്‍ കേരള മലപ്പുറം ബ്രദേര്‍സിനേയും റന്നര്‍അപ്പായ ചാമ്പ്യന്‍ എഫ്.സി യംഗ് ഷൂട്ടേര്‍സിനേയും നേരിടുമെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ കേഫാക് പ്രസിഡന്റ്‌ ടി.വി സിദ്ധിക്ക് ,കേഫാക് വൈസ് പ്രസിഡണ്ട് സഫറുള്ള , കേഫാക് P R O റോബർട്ട്, മീഡിയ സെക്രട്ടറി അബ്ബാസ് വയനാട് , അസി സ്പോർട്സ് സെക്രട്ടറി വിജയൻ, പ്രോഗ്രാം കണ്‍വീനര്‍മാരായ ഷാജഹാന്‍, ഐവി, ജെസ്വിൻ, പ്രദീപ് കുമാർ, മറ്റു മാനേജിങ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

Advertisment