Advertisment

അകാലത്തില്‍ വിടപറഞ്ഞ അനില്‍ ജോസഫിന് കേഫാക്കിന്‍റെ ആദരാഞ്ജലി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

മിശ്രിഫ്:  കേരളാ ചാലഞ്ചേഴ്‌സ് താരം അനിൽ ജോസഫിന്റെ നിര്യാണത്തിൽ കെഫാക് അനുശോചന യോഗം ചേര്‍ന്നു. കേഫാക് ഗ്രൌണ്ടില്‍ സംഘടിപ്പിച്ച യോഗത്തില്‍ കുവൈത്തിലെ പ്രമുഖ കായിക സാംസ്കാരിക കലാ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Advertisment

കേഫാക്കിന്‍റെ ജനകീയ മുഖമാണ് ആകസ്മിക വേർപാടിലൂടെ നഷ്ടമായതെന്ന് ചടങ്ങില്‍ സംസാരിച്ച കേഫാക് പ്രസിഡന്‍റ് സിദ്ധീക്ക് പറഞ്ഞു. എന്നും ഫൂട്ബാളിനോട് തോൾ ചേർന്ന് പ്രവർത്തിച്ച ഒരു സഹപ്രവർത്തകനെയാണ് നഷ്ടമായതെന്ന് കേഫാക് മുന്‍ ജനറല്‍ സെക്രെട്ടറി മന്‍സൂര്‍ കുന്നത്തേരി അനുശോചിച്ചു.

വളരെ ബൃഹത്തായ സൌഹൃദത്തിനുടമായ അനിലിന്‍റെ ആകസ്മിക വിയോഗം ഇപ്പോയും വിശ്വസിക്കുവാന്‍ സാധിക്കുന്നില്ലെന്നും കിടയറ്റ ഒരു മനുഷ്യ സ്നേഹി കൂടിയായിരുന്നു അനിലെന്നും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകന്‍ ദിലീപ് നടേരി പറഞ്ഞു.

ജോസഫിന്‍റെ അടുത്ത സുഹൃത്തുക്കളായ ജിനു കുര്യൻ, സീദിക്ക് ശറഫുദ്ധീൻ, ഹാറൂൺ റഷീദ് ജോസഫ് കനകൻ, ലത്തീഫ് തുടങ്ങിയവർ വികാര ഭരിതനായി അനിൽ ജോസഫിന്‍റെ ഓര്‍മ്മകള്‍ പങ്കിട്ടപ്പോള്‍ സദസ്സില്‍ തേങ്ങലുകള്‍ ഉയര്‍ന്നു.

കല പ്രസിഡന്‍റ് ഹിക്മത്ത് ,കെഫാക് മുൻ പ്രസിഡന്റും നിലവിലെ ഉപദേശകനുമായ ഗുലാം മുസ്തഫ , കെഫാക് സ്പോർട്സ് സെക്രട്ടറി അബ്ദുൽ റഹ്‌മാൻ ,കിഫ് ജനറൽ സെക്രട്ടറി ക്രിസ്റ്റഫർ, കിഫ് ട്രെഷററും കെഫാക് എം സി അംഗവുമായായ റോബർട്ട്‌ ബർണാഡ്, കെഫാക് സ്ഥാപക നേതാക്കന്മാരിൽ ഒരാളായ മുബാറക്ക് യുസുഫ്, കെഫാക് മുൻ ഓഡിറ്റർ ശംസുദ്ധീൻ അടക്കാനി എന്നിവർ സംസാരിച്ചു. കേഫാക് സെക്രട്ടറി ഹനീഫ നന്ദി പറഞ്ഞു.

Advertisment