Advertisment

കേഫാക് സോക്കര്‍ ലീഗ് മല്‍സരങ്ങള്‍ ആവേശത്തിലേക്ക്

author-image
ഗള്‍ഫ് ഡസ്ക്
New Update

മിശ്രിഫ്:  കേഫാക് സോക്കര്‍ ലീഗ് മത്സരങ്ങളില്‍ സ്പാര്‍ക്സ് എഫ്. സിക്കും, കേരള ചാലഞ്ചേര്‍സിനും ചാമ്പ്യൻസ് എഫ്.സിക്കും, യംഗ് ഷൂട്ടേര്‍സിനും ജയം.

Advertisment

കഴിഞ്ഞ ദിവസം മിശ്രിഫ് പബ്ലിക് അതോറിറ്റി യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ സ്പാര്‍ക്സ് എഫ്.സി ഏകപക്ഷീയമായ നാല് ഗോളിന് സിയാസ്കോ കുവൈത്തിനെ പരാജയപ്പെടുത്തി.

publive-image

സ്പാര്‍ക്സിന് വേണ്ടി ആന്‍സന്‍ റെജി, റിഫക്കാത്ത്, ജസീലുദ്ദീന്‍, വികാസ് എന്നീവർ ഗോളുകള്‍ നേടി. ജസീലുദ്ദീന്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തു. കേരള ചാലഞ്ചേര്‍സും ബ്ലാസ്റ്റേര്‍സും ഏറ്റുമുട്ടിയ രണ്ടാം മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് കേരള ചാലഞ്ചേര്‍സ് വിജയിച്ചു.

കേരള ചാലഞ്ചേര്‍സ് താരം ജിനേഷ് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡിന് അര്‍ഹനായി. തുടര്‍ന്ന് നടന്ന വാശിയേറിയ മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് ചാമ്പ്യൻസ് എഫ്.സി മാക് കുവൈത്തിനെ കീഴടക്കി. ചാമ്പ്യൻസ് എഫ്. സി താരം സിബിന്‍ മാന്‍ ഓഫ് ദി മാച്ചായി.

publive-image

യംഗ് ഷൂട്ടേര്‍സും അല്‍ ശബാബും തമ്മില്‍ നടന്ന അവസാന മത്സരത്തില്‍ യംഗ് ഷൂട്ടേര്‍സ് എതിരില്ലാത്ത രണ്ട് ഗോളിന് അല്‍ ശബാബിനെ പരാജയപ്പെടുത്തി. വിജയികള്‍ക്ക് വേണ്ടി ജിതിന്‍ ബാബു, റഷീദ് എന്നീവർ സ്കോര്‍ ചെയ്തു. മാന്‍ ഓഫ് ദി മാച്ചായി യംഗ് ഷൂട്ടേര്‍സ് തരം റഷീദിനെ തിരഞ്ഞെടുത്തു.

എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ലിക്‌ അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ്‌ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ വൈകിട്ട് 4:00 മുതല്‍ രാത്രി 9:00 മണിവരെയാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കുവൈത്തിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൗകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 99708812,55916413 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Advertisment