Advertisment

പൗരത്വ നിയമത്തിനെതിരെ കുവൈത്ത് കെ.ഐ.ജി സൗഹൃദ വേദി ടേബിൾ ടോക്ക്

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത്:  നമ്മുടെ ഇന്ത്യ മതേതര ഇന്ത്യ എന്നവിഷയത്തിൽ കെ.ഐ.ജി അബ്ബാസിയ ഏരിയ ടേബിൾ ടോക്ക് സംഘടിപ്പിച്ചു. അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽവച്ച് സംഘടിപ്പിച്ച പരിപാടിയിൽ കുവൈത്തിലെ വ്യത്യസ്ത സംഘടനനേതാക്കളും പ്രമുഖരും പങ്കെടുത്തു സംസാരിച്ചു.

Advertisment

publive-image

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനമായ മതേതരസ്വഭാവത്തിന് വിരുദ്ധമായ നിയമനിർമ്മാണത്തിലൂടെ ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടം ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കുകയും ഇന്ത്യൻ പൗരൻമാരുടെ പൗരത്വം അവരിൽനിന്ന് കവർന്നെടുത്ത് അവരുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതം ഏല്പിക്കുന്ന തികച്ചും അന്യായമായ നിലപാടുമായി പുന്നോട്ട് പോകുകയാണെന്ന് വിഷയാവതരണം നടത്തിയ ഖലീലുൽ റഹ്മാൻ അഭിപ്രായപ്പെട്ടു.

publive-image

പൗരത്വ വിഷയത്തിനതിരിൽ നിലകൊള്ളാൻ ഓരോ ഇന്ത്യൻ പൗരനും മുമ്പോട്ട് വരണമെന്നും ജനാധിപത്യ, മതേതര ഇന്ത്യയെ സംരക്ഷി ക്കാൻ ഒരു കോട്ട പോലെ നിലകൊള്ളണമെന്ന് ചർച്ചയിൽ അഭിപ്രായപ്പെട്ടു .

വിശ്വാസം എന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ് എന്നും അത് പൗരത്ത്വതിന്റെ അടിസ്ഥാനമാക്കുക എന്നത് ഇന്ത്യ പോലുള്ള ഒരു രാജ്യത്തിന്

അപപമാനകരമാണ് എന്നും വിലയിരുത്തപ്പെട്ടു.

publive-image

ജെയിംസ് ദേവസ്സി,മനോജ് കാപ്പാട്,നൗഫൽ കൊടുങ്ങല്ലൂർ,മനാഫ് കൊച്ചുമരക്കാർ,ഗഫൂർ തിക്കൊടി,ഷാനു തലശ്ശേരി,നാസർ പെരിന്തൽമണ്ണ,ഫൈസൽ വടക്കേക്കാട്,നൗഷർ വാടാനപ്പള്ളി,സജീവ് നാരായണൻ,ധർമ്മരാജ് മടപ്പള്ളി,മണിക്കുട്ടൻ തൃശൂർ,കുര്യൻ ചെന്നിത്തല,മൊയ്തു മാഹി,മുനീർ തലശ്ശേരി,അൻവർ വടക്കേക്കാട് എന്നിവർ പരിപാടിയിൽ സംസാരിച്ചു.

കെ.ഐ.ജി അബ്ബാസിയ ഏരിയ പ്രസിഡന്റ് സാബിഖ് യൂസഫ് അധ്യക്ഷതവഹിച്ച പരിപാടിയിൽ സൗഹൃദവേദി സെക്രട്ടറി യൂസഫ് സഖരിയ സ്വാഗതവും കെ.ഐ.ജി അബ്ബാസിയ ഏരിയ വൈസ് പ്രസിഡന്റ് സിദ്ധീഖ് ഹസൻ നന്ദിയും പറഞ്ഞു.

Advertisment