Advertisment

കെ കെ ബി സ്പോട്സ് ക്ലബ് കുവൈറ്റിന്റെ തേരുതെളിക്കാൻ 2020 വർഷത്തെ പുതിയ ഭാരവാഹികൾ ചാർജ് ഏറ്റെടുത്തു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  ഹൈഡൈനിൽ വച്ച് നടന്ന വർണ്ണാഭകരമായ ചടങ്ങിൽ മുൻ പ്രസിഡന്റ് ബിനോ ജോർജ്ജ് അധ്യക്ഷത വഹിച്ചു.

Advertisment

സെക്രട്ടറി റെനീസ് ജേക്കബ് ഏവരെയും സ്വാഗതം ചെയ്തു. മെജിത്ത് ചമ്പക്കര, ഫിലിപ്പ് കെ. സൈമൺ, ബിജോയ് ലൂക്കോസ്, ബിനു ജോസഫ്, തോമസ് ജേക്കബ്, സിജോ ജോയ് എന്നിവർ പുതിയ ഭാരവാഹികൾക്കു വിജയാശംസകൾ അറിയിക്കുകയും ചെയ്തു.

publive-image

ട്രഷറർ ജോഷി ജോസ് 2019 വർഷത്തെ കണക്ക് അവതരിപ്പിച്ചു സദസിന്റെ കൈയടികളോടെ പാസാക്കുകയും ചെയ്തു.

നൂറുകണക്കിനു വരുന്ന കെ. കെ. ബി. അംഗങ്ങളെ സാക്ഷി നിറുത്തി 2020 ലെ പ്രെസിഡന്റായ റെനീസ് ജേക്കബിന്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികൾ മുൻപ്രസിഡന്റിൽ നിന്നും കെ.കെ.ബി. യുടെ പതാക സ്വീകരിച്ചു സ്ഥാനം ഏറ്റെടുത്തു.

പുതിയതായി കെ. കെ. ബി. യിലേക്ക് കടന്നു വന്ന നവാസ് പൊൻകുന്നം, ബുവനേശ്വർ വേലനിലം, റ്റൈസൺ പോൾ എന്നിവരെ ഔദ്യോഗികമായി കെ.കെ.ബി. യിലേക്ക് സ്വാഗതം ചെയ്തു.

പ്രസ്തുത പരുപാടിയിൽ താളമേളങ്ങളുടെയും, ആർപ്പുവിളികളുടെയും ആരവത്തോടെ പുതിയ ഭാരവാഹികൾക്ക് എല്ലാവിധ പിന്തുണയും നൽകി. ജോയൽ ജോസിന്റെ നേതൃത്വത്തിൽ നടന്ന ഗാനമേളക്കും, സ്നേഹവിരുന്നിനും ശേഷം ജോഷി ജോസ് എല്ലാവർക്കും നന്ദി പറഞ്ഞാണ് പരിപാടികൾ അവസാനിച്ചത്.

Advertisment