Advertisment

കെ കെ എം എ മoഗഫ് മത്താഫി യൂണിറ്റ് രൂപികരിച്ചു

New Update

മംഗഫ്:  കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ മംഗഫ് മത്താഫി യൂണിറ്റ് വാർഷിക ജനറൽ ബോഡി മംഗഫ് ക്ലാസിക് ഓഡിറ്റോറിയത്തിൽ ഹമീദ് പലേരിയുടെ അധ്യക്ഷതയിൽ നടന്ന യോഗം അഹമ്മദി സോണൽ പ്രസിഡന്റ് സംസം റഷീദ് ഉൽഘാടനം ചെയ്തു. യൂണിറ്റ് തെരഞ്ഞെടുപ്പിന് അഷറഫലി നേതൃത്വം നൽകി.

Advertisment

publive-image

യൂണിറ്റ് ഭാരവാഹികളായി നിസാർ കുന്നപ്പള്ളി ( പ്രസിഡന്റ് ), കെപി ഹുസൈൻ (വൈസ് പ്രസിഡൻറ്), സയ്യിത് ഷിഹാബ് (ജനറൽ സെക്രട്ടറി ), ഇക്ബാൽ മുക്രി (ജോ: സെക്രട്ടറി ), മജീദ് പൊന്നാനി (ട്രഷറർ ), പതിനൊന്നങ്ക എക്സിക്യുട്ടീവ് അംഗങ്ങളേയും തെരഞ്ഞെടുത്തു.

നേതക്കന്മാരായ നെവാസ് കാദിരി, എവി മുസ്തഫ, അസ്ലം ഹംസ, അഷറഫ് മണ്ണഞ്ചേരി,അഷറഫ് മങ്കാവ്, അസീസ് മൗലവി, ഇസ്മായിൽ ,മുഹമ്മദ് യാസീൻ, എസി ഉമ്മർ,എന്നിവർ സംസാരിച്ചു. തുടർന്ന് പ്രസിദ്ധ ഗായകൻ നെവാസ് പാലേരിയുടെ നന്മനിറഞ്ഞ പാട്ടുകൾ എന്ന പരിപാടിയും ഉണ്ടായിരുന്നു.

Advertisment