Advertisment

കുവൈത്ത് കെഎംസിസി റോഡ് ഷോ ശ്രദ്ധേയമായി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത്:  കുവൈത്ത് ദേശിയ ദിന ഐക്യദാർഢ്യ സമ്മേളന പുത്തൻ പ്രചാരണ രീതിയുമായി കെഎംസിസി യുടെ വിവിധ ഏരിയാകൾ. സാൽമിയ സിറ്റി അബ്ബാസിയാ ഫഹാഹീൽ ഭാഗങ്ങളിൽ തെരുവുകളിൽ പരസ്യ പ്രചാരണ പ്രവർത്തങ്ങളുമായി സംസ്ഥാന നേതാക്കൾക്കൊപ്പം വിവിധ ജില്ലാ മണ്ഡലം നേതാക്കളുടയും പ്രവർത്തരുടെയും നേത്രത്വത്തിൽ ആവേശം വിതറിയായിരുന്നു റോഡ് ഷോ അരങ്ങേറിയത്. സ്വ ദേശികളും വിദേശികളും ഏറെ ഹൃദ്യമായാണ് കെഎംസിസി പ്രവർത്തകരെ സ്വീകരിച്ചത്.

Advertisment

publive-image

കുവൈത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള പരസ്യ പ്രചാരണ പ്രവർത്തങ്ങൾ. ആ അംഗീകാരവും കെഎംസിസിക്കു സ്വന്തം. നേരത്തെ തിരഞ്ഞെടുപ്പ് ആഹ്ളാദ പ്രകടനം മലയാളികൾ ഏറെ തിങ്ങി പാർക്കുന്ന അബ്ബാസിയയിൽ നടത്തി ജനശ്രദ്ധ ആകർഷിച്ചിരുന്നു.

15ഫെബ്രുവരി വെള്ളിയാഴ്ച വൈകുന്നേരം 6മണിക്ക് അബ്ബാസിയ മറീന ഹാൾ ഓഡിറ്റോറിയത്തിൽ ആണ് പരിപാടി. പ്രമുഖ പ്രാസംഗികനും എഴുത്തുകാരനും മുസ്ലീം ലീഗ് ദേശിയ സെക്ട്രിയുമായ അബ്ദു സമദ് സമദാനി യുവജന പ്രസ്ഥാനത്തിന്ന്റെ പുത്തൻ പ്രതീക്ഷ യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്റ്ററി പികെ ഫിറോസ് കുവൈത്തിലെ ഇന്ത്യൻ എംബസ്സി പ്രതിനിധികൾ കുവൈത്ത് പ്രമുഖകർ എന്നിവർ പങ്കെടുക്കുന്ന പരിപാടിയിലേക്ക് കുവൈത്തിലെ വിവിധ ഇടങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടാകുമെന്നു സംഘാടകർ അറിയിച്ചു.

Advertisment