Advertisment

പി.ബി.അബ്ദുൽ റസാഖ് (എം.എൽ.എ)യുടെ വിയോഗം; കുവൈത്ത് കെ.എം.സി.സി.അനുശോചന യോഗവും മയ്യിത്ത് നിസ്കാരവും സംഘടിപ്പിച്ചു

New Update

കുവൈറ്റ്:  മഞ്ചേശ്വരം എം.എൽ.എ.യും മുസ്ലിം ലീഗ് നേതാവുമായ പി.ബി.അബ്ദുൽ റസാഖ് (എം.എൽ.എ)യുടെ വിയോഗത്തിൽ കുവൈത്ത് കെ.എം.സി.സി.നേഷണൽ കമ്മറ്റി അബ്ബാസിയ യുണൈറ്റഡ് സ്കൂൾ ഓഡിറ്റോറിയത്തിൽ അനുശോചന യോഗവും മയ്യിത്ത് നിസ്കാരവും സംഘടിപ്പിച്ചു.

Advertisment

കുവൈത്ത് കെ.എം.സി.സി. നേഷണൽ കമ്മറ്റി പ്രസിഡണ്ട് കെ.ടി.പി.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ച അനുശോചന യോഗം ഹ്രസ്വ സന്ദർശനാർത്ഥം കുവൈത്തിലെത്തിയ ഉസ്താദ് അഹമ്മദ് കബീർ ബാഖവി ഉദ്ഘാടനം ചെയ്തു.

കാസറഗോട് ജീവിച്ച റദ്ദുച്ച എന്നു വിളിക്കുന്ന പി.ബി.അബ്ദുൽ റസാഖ് സാഹിബിന്റെ വിയോഗം കേരളത്തിലങ്ങോളവും കടലിനിക്കരെയുമുള്ള പതിനായിരങ്ങളുടെ കണ്ണു നിറയിക്കാനായെങ്കിൽ അദ്ദേഹം ജീവിച്ചത് ജനഹൃദയങ്ങളിലാണെന്ന് കബീർ ബാഖവി അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു.

മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗവും കുവൈത്ത് കെ.എം.സി.സി. മുൻ പ്രസിഡണ്ട്മായ ഷറഫുദ്ദീൻ കണ്ണേത്ത്, സയ്യിദ് നാസർ തങ്ങൾ, ഒ.ഐ.സി.സി.പ്രസിഡണ്ട് വർഗീസ് പുതുക്കുളങ്ങര, ഇസ്ലാമിക് കൗൺസിൽ പ്രസിഡണ്ട് ഷംസുദ്ദീൻ ഫൈസി, കല കുവൈത്ത് പ്രതിനിധി നൗഷാദ്, മുൻ പ്രസിഡണ്ട്മാരായ എ.കെ.മഹ്മൂദ്, കുഞ്ഞഹമ്മദ് പേരാമ്പ്ര, കുവൈത്ത് കെ.എം.സി.സി ട്രഷറർ എം.കെ.അബ്ദുറസാഖ് പേരാമ്പ്ര , അപ്സര മഹ്മൂദ്, സൈനുദ്ധീൻ കടിഞ്ഞിമൂല, വൈസ് പ്രസിഡണ്ടുമാരായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, അസീസ് വലിയകത്ത്, അജ്മൽ വേങ്ങര, സെക്രട്ടറിമാരായ ഫാസിൽ കൊല്ലം, ഇസ്മായിൽ ബേവിഞ്ച, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് റസാഖ് അയ്യൂർ, സെക്രട്ടറി മൊയ്തീൻ ബയാർ സംസാരിച്ചു.

കുഞ്ഞീതു കുട്ടി ഫൈസി മയ്യിത്ത് നിസ്കാരത്തിനു നേതൃത്വം നൽകി. കുവൈത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ സ്വാഗതവും സെക്രട്ടറി ഹംസ കരിങ്കപ്പാറ നന്ദിയും പറഞ്ഞു.

Advertisment