Advertisment

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുന്നവരോടുള്ള ക്രൂരത സർക്കാരും കമ്മ്യൂണിസ്റ്റ് പാർട്ടികളും അവസാനിപ്പിക്കണം - കുവൈത്ത് കെ.എം.സി.സി.

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത്:  ഈ അടുത്ത കലത്തായി പ്രവാസലോകത്ത് നിന്ന് തിരിച്ചെത്തി നാട്ടിൽ വല്ല വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ ശ്രമിക്കുകയും, എന്നാൽ അതിന്റെ തുടർ പ്രവർത്തനങ്ങൾക്കിടയിൽ സംസ്ഥാന സർക്കാരിന്റെയും, മറ്റു തദ്ദേശ സ്ഥാപനങ്ങളുടെയും മേധാവികളുടെയും ഉദ്യോഗസ്ഥരുടേയും സ്വേച്ചാധിപത്യ പ്രവണതകളീലൂടെ പ്രവാസികൾക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്ന അതിഭീകരമായ സ്ഥിതി വിശേഷമാണ് ഇന്ന് നമ്മുടെ സംസ്ഥാനത്ത് നടന്ന് കൊണ്ടിരിക്കുന്നതെന്ന് കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മറ്റി വിലയിരുത്തി.

ഏറ്റവും പുതിയ വാർത്തയനുസരിച്ച് ഇന്നലെ വരെ പാർട്ടി ചാനലായ കൈരളി ടി.വി യുടെ കുവൈത്തിലെ മുഖമായിരുന്ന റെജി ഭാസ്കറിനു, ഇരുപത്തിയഞ്ചു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിക്കാനായി ലക്ഷങ്ങൾ മുടക്കി തയ്യാറാക്കിയ സംരംഭം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നത് സി.പി.എംന്റെ യുവജന സംഘടനയായ ഡി. വൈ. എഫ്. ഐ നിന്നും നേരിടേണ്ടി വന്ന സമരമാണെന്നത് പ്രവാസികളെ ഏറെ ചിന്തിപ്പിക്കേണ്ടതാണ്. റെജി ഭാസകറിനു കുവൈത്ത് കെ.എം.സി.സി. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയാണെന്ന് കെ.എം.സി.സി. ഭാരവാഹികൾ പറഞ്ഞു.

കുറച്ച് മാസങ്ങൾക്ക് മുൻപ് കൊല്ലത്തു നിന്നും കേട്ടിരുന്നെങ്കിലും എന്നാൽ അത് തുടർക്കഥയാകുന്ന രീതിയിലാണ്, ഇപ്പോൾ കണ്ണൂര്, ആന്തൂർ നഗരസഭയുടെ പീഡനം മൂലമുള്ള സാജന്റെ ആത്മഹത്യയും. സാജന്റെ മരണത്തിനുത്തരവാദികളായ പി.കെ. ശ്യാമളയുൾപ്പെടെയുള്ളവരെ ഉടൻ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്ന് കുവൈത്ത് കെ.എം.സി.സി. ആക്ടിംഗ് പ്രസിഡണ്ട് എൻ.കെ.ഖാലിദ് ഹാജിയും ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖും വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.

Advertisment