Advertisment

കുവൈത്ത് പൊതുമാപ്പ് - കുവൈത്ത് കെ എം സി സി പ്രവർത്തനം ആരംഭിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത്:  കുവൈത്തിൽ ഇഖാമ കാലാവധി കഴിഞ്ഞവർക്കും താമസരേഖ ഇല്ലാത്തവർക്കും പിഴ കൂടാതെ രാജ്യം വിടാൻ കുവൈത്ത് ഗവൺമെന്റ് സൗജന്യ യാത്രാ ടിക്കറ്റ് ഏർപ്പെടുത്തി.

Advertisment

ഏപ്രിൽ ഒന്നു മുതൽ മുപ്പതു വരെ ഒരു മാസത്തെ സമയം അനുവദിച്ച സാഹചര്യത്തിൽ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി സ്വന്തം നാട്ടിലേക്കു തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സൗകര്യം ഒരുക്കി കുവൈത്ത് കെ എം സി സി സംസ്ഥാന കമ്മിറ്റി.

കുവൈത്ത് പൊതുമാപ്പിന്റെ ആനുകൂല്യം അനുഭവിച്ച് നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ ന്യൂതനമായ സൗകര്യമാണ് കുവൈത്ത് കെ എം സി സി ഏർപ്പെടുത്തിയെതെന്ന് കുവൈത്ത് കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത് അറിയിച്ചു.

കുവൈത്തിലെ മുഴുവൻ ഏരിയകളിലും കുവൈത്ത് കെ എം സി സി പ്രവർത്തകർ പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവരെ നേരിട്ട് സമീപിച്ച് അവരുടെ അപേക്ഷാ ഫോമും രണ്ട് ഫോട്ടോയും 5 ദിനാറും ശേഖരിച്ച് ഇന്ത്യൻ എംബസിയിൽ നേരിട്ട് സമർപ്പിക്കുകയും എമിഗ്രേഷൻ ക്ലിയറൻസിന് ശേഷം യാത്രാ രേഖകൾ അവരെ തിരിച്ചേൽപ്പിക്കുകയും ചെയ്യുന്നതാണ്.

യാത്രാ വിമാനം തയ്യാറാകുന്ന മുറയ്ക്ക് അവരെ നാട്ടിലെക്ക് പോകാൻ സജ്ജമാക്കുന്ന പ്രവർത്തനമാണ് കെ എം സി സി നടത്തി വരുന്നത്.

അഞ്ച് ദിനാർ ഒഴിവാക്കണമെന്നഭ്യർത്ഥിച്ച് കുഞ്ഞാലിക്കുട്ടി (എംപി) 

അതിനിടെ കുവൈത്ത് സർക്കാർ നൽകുന്ന സൗജന്യ വിമാന ടിക്കറ്റുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ചൂണ്ടിക്കാട്ടി എമർജൻസി യാത്രാരേഖ ലഭിക്കുന്നതിന് കുവൈത്ത് ഇന്ത്യൻ എംബസ്സി ഈടാക്കുന്ന അഞ്ച് ദിനാർ ഒഴിവാക്കണമെന്നഭ്യർത്ഥിച്ച് പി കെ കുഞ്ഞാലിക്കുട്ടി (എംപി) പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ടെന്നും കണ്ണേത്ത് അറിയിച്ചു.

പൊതുമാപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിരങ്ങൾക്ക് കുവൈത്ത് കെ എം സി സി ഹെൽപ്പ് ഡസ്ക്കുമായും, ഏരിയകളിൽ ഏർപ്പെട് ചെയ്തിട്ടുള്ള കോർഡിനേറ്റർമാരുമായും ബന്ധപ്പെടാവുന്നതാണ്.

എം കെ അബ്ദുൾ റസാഖ് - ജനറൽ സെക്രട്ടറി - 90920867/ 95531238

ഹെൽപ്പ് ഡസ്ക് ചെയർമാൻ സുബൈർ പാറക്കടവ് - 9963 3028

ജനറൽ കൺവീനർ അജ്മൽ വേങ്ങര - 9977 5898

മെഹബൂല - അസ്ലം കുറ്റികാട്ടൂർ - 9738 9307

ഫഹാഹീൽ - റസാഖ് അയ്യൂർ - 9910 2929

സാൽമിയ - ഷഹീദ് പാട്ടിലത്ത് - 517 19196

ഹവല്ലി - ഖാലിദ് ഹാജി - 9983 7988

ഫർവ്വാനിയ - ഷരീഫ് ഒതുക്കുങ്ങൽ - 506 71999

കുവൈത്ത് സിറ്റി - ടി ടി ഷംസു - 99105167

അബ്ബാസിയ - എഞ്ചിനീയർ മുഷ്താഖ് - 506 77200

ഹസാവിയ/ ജഹ്റ - ഹാരിസ് വള്ളിയോത്ത്  - 55072505

Advertisment