Advertisment

യഹ്‌യ തളങ്കരയ്ക്ക്‌ കുവൈത്ത്‌ കെ.എം.സി.സി. കാസറഗോഡ്‌ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത്‌:  മുസ്ലിം ലീഗ്‌ നേതാവും, യു.എ.ഇ. കെ.എം.സി.സി. വൈസ്‌ ചെയർമാനുമായ യഹ്‌യ തളങ്കരക്ക് കുവൈത്ത്‌ കെ.എം.സി.സി. കാസറഗോഡ്‌ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി.

Advertisment

publive-image

അബ്ബാസിയ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന യോഗം ഹസ്സൻ ബല്ലയുടെ ഖിറാഅത്തോടു കൂടി ജില്ലാ ആക്ടിംങ്ങ്‌ പ്രസിഡണ്ട്‌ ഹംസ ബല്ലയുടെ അധ്യക്ഷയിൽ സംസ്ഥാന പ്രസിഡണ്ട്‌ ഷറഫുദ്ദീൻ കണ്ണോത്ത്‌ യോഗം ഉത്ഘാടനം ചെയ്തു.

സംസ്ഥാന ആക്ടിംങ്ങ്‌ ജനറൽ സെക്രട്ടറി എഞ്ചീനിയർ മുഷ്താഖ്‌, ട്രഷറർ എം.ആർ.നാസർ പ്രസംഗിച്ചു. വൈസ്‌.പ്രസി ഖാലിദ്‌ ഹാജി, പ്രവർത്തക സമിതി അംഗം സുഹൈൽ ബല്ല, ജില്ലാ ഭാരവാഹികളായ ഹമീദ്‌ എസ്‌.എം, മുഹമ്മദലി പെരുമ്പട്ട സംബന്ധിച്ചു.

യഹ്‌യ തളങ്കരക്ക് ജില്ലാ കമ്മിറ്റിയുടെ മെമൊന്റൊ ഷഹീദ്‌ പാട്ടില്ലത്ത്‌, റസ്സക്ക്‌ അയ്യൂരും കാസറഗോഡ്‌ മണ്ഡലം കമ്മിറ്റിയുടെ മെമൊന്റൊ കബീർ തളങ്കര, അസീസ്‌ തളങ്കരയും നൽകി. തുടർന്ന് യഹ്‌യ തളങ്കര മറുപടി പ്രസംഗം നടത്തി.

സാംസ്കാരിക രംഗങ്ങളിലെ പ്രവർത്തനങ്ങളും സഹജീവി സ്നേഹത്തോടെയുള്ള ജീവ കാരുണ്ണ്യ പ്രവർത്തനങ്ങളും മുൻനിർത്തി നാലാമത് കെ.ഇ.എ കമ്മ്യൂണിറ്റി അവാർഡ് സ്വീകരിക്കാൻ കുവൈത്തിൽ എത്തിയതായിരുന്നു അദ്ദേഹം.

ജില്ലാ ജനറൽ സെക്രട്ടറി അബ്ദുള്ള കടവത്ത്‌ സ്വാഗതവും മുഹമ്മദ്‌ ആറങ്ങാടി നന്ദിയും പറഞ്ഞു.

Advertisment